വാഹന മോഡിഫിക്കേഷന് സംസ്ഥാനത്തിന് അനുമതി നൽകാനാകില്ല: ഗതാഗത മന്ത്രി സി.പി. ജോൺ
ശാരിക
തിരുവനന്തപുരം: വാഹന മോഡിഫിക്കേഷന് അനുമതി നൽകാൻ സംസ്ഥാന സർക്കാരിന് അധികാരമില്ലെന്ന് ഗതാഗത മന്ത്രി സി.പി. ജോൺ. മോട്ടോർ വാഹന നിയമത്തിലെ വ്യവസ്ഥകൾ പ്രകാരം വാഹനങ്ങളുടെ രൂപമാറ്റം കേന്ദ്ര നിയമങ്ങൾക്കും സുരക്ഷാ മാനദണ്ഡങ്ങൾക്കും വിധേയമായിരിക്കണമെന്നും മന്ത്രി വ്യക്തമാക്കി.
അനധികൃത മോഡിഫിക്കേഷന് 5000 രൂപ വീതം പിഴ ഈടാക്കും. മേയ് 18 മുതൽ സെപ്റ്റംബർ 30 വരെ അനധികൃത രൂപമാറ്റത്തിന് 5.53 കോടി രൂപ പിഴ ചുമത്തിയതായി മന്ത്രി സഭയിൽ രേഖാമൂലം അറിയിച്ചു.
വാഹന മോഡിഫിക്കേഷൻ നടക്കില്ല എന്ന് സ്ഥിരീകരിക്കുന്ന മറുപടിയായാണ് മന്ത്രിയുടെ പരാമർശങ്ങൾ കണക്കാക്കുന്നത്. യുഡിഎഫ് സർക്കാർ അധികാരമേൽക്കുന്നതിന് മുമ്പ് തന്നെ വാഹന മോഡിഫിക്കേഷന് അനുമതി നൽകുമെന്നായിരുന്നു മുഖ്യമന്ത്രി വി.ഡി. സതീശന്റെ വാഗ്ദാനം. അന്നു മുതൽ തന്നെ വിഷയം കേന്ദ്ര സർക്കാരിന്റെ അധികാരത്തിന് കീഴിൽ വരുന്നതാണെന്ന ചർച്ചകൾ സജീവമായിരുന്നു.
എന്നാൽ കെ.എൻ. ബാലഗോപാലിന്റെ ചോദ്യങ്ങൾക്ക് ഗതാഗത മന്ത്രി നൽകിയ മറുപടി മുഖ്യമന്ത്രിയുടെ വാഗ്ദാനം വാഗ്ദാനമായി തന്നെ അവശേഷിക്കുമെന്ന് വ്യക്തമാക്കുന്നതാണ്. മോട്ടോർ വാഹന നിയമത്തിലെ സെക്ഷൻ 52 പ്രകാരം വാഹന ഉടമയ്ക്ക് ആർസിയിൽ ഒരു തരത്തിലുള്ള മാറ്റവും വരുത്താൻ കഴിയില്ല. നിറം അടക്കമുള്ളവ മാറ്റണമെങ്കിൽ സുരക്ഷാ മാനദണ്ഡങ്ങൾ പാലിച്ചു കൊണ്ട് മാത്രമേ അനുവദിക്കൂ എന്നും നിയമം വ്യക്തമാക്കുന്നു.
sdfsf

