ഇറ്റലിയിൽ ശുദ്ധവായു വിൽപ്പനക്ക്
 
                                                            റോം: ഇറ്റലിയിൽ ശുദ്ധവായു വിൽപ്പനക്ക്. പ്രമുഖ വിനോദ സഞ്ചാര കേന്ദ്രമായ കോമോ തടാകത്തിലെ വായുവാണ് കുപ്പിയിലാക്കി വിൽപ്പനക്ക് വെച്ചിരിക്കുന്നത്. ശാന്തസുന്ദരമായ കാലാവസ്ഥക്കും പ്രകൃതിഭംഗിക്കും പേരുകേട്ട ഇടമാണ് കോമോ തടാകം. ശുദ്ധവായു ശ്വസിക്കുക എന്നതല്ല ഈ 'വായു കച്ചവട'ത്തിന് പിന്നിലെ ലക്ഷ്യം. വിനോദസഞ്ചാരികൾക്ക് ഒരു സോവനീർ എന്നവണ്ണം വായുനിറച്ച കുപ്പി വാങ്ങി ഓർമക്കായി സൂക്ഷിക്കാമെന്ന് മാത്രം. കുപ്പി ഒരിക്കൽ തുറന്നാൽ പിന്നെ അത് പെൻ ഹോൾഡറായി ഉപയോഗിക്കാം.
ഇറ്റലി കമ്മൂണിക്ക എന്ന കമ്പനിയാണ് വായു കുപ്പിയിലാക്കി വിൽപ്പനക്ക് വെച്ചത്. ഇത്തരത്തിൽ വായു കുപ്പിയിലാക്കി സോവനീർ പോലെ വിൽപ്പന നടത്തുന്നത് ട്രെൻഡിങ്ങാവുന്നുണ്ട്. സഞ്ചാരികൾക്ക് ഹൃദയത്തിൽ സൂക്ഷിക്കാനുള്ള ഉപഹാരമെന്നാണ് കോമോയിലെ വായു വിൽപ്പനക്ക് തുടക്കമിട്ട മാർക്കറ്റിങ് സ്പെഷലിസ്റ്റായ ഡേവിഡ് അബഗ്നാലെ പറഞ്ഞത്. കോമോയിലേത് പോലെ നേപ്പിൾസിലെയും യൂറോപ്പിലെ വിവിധയിടങ്ങളിലെയും വായു ഇത്തരത്തിൽ വാങ്ങാൻ കിട്ടും.
jgjhgj
 
												
										 
																	