കാലിഫോർണിയ സംസ്ഥാനത്ത് വൻ കാട്ടുതീ: പിന്നിൽ മനഃപൂർവമുള്ള ഇടപെടൽ എന്ന് സംശയം


സാൻ ഫ്രാൻസിസ്കോ: അമേരിക്കയിലെ കാലിഫോർണിയ സംസ്ഥാനത്ത് വൻ കാട്ടുതീ. പാക് ഫയർ എന്നു പേരിട്ടിട്ടുള്ള ഇത് മണിക്കൂറിൽ 5000 ഏക്കർ പ്രദേശത്തു പടരുന്നതായി അഗ്നിശമനസേന അറിയിച്ചു. മൂന്നരലക്ഷം ഏക്കർ ഭൂമി ഇതുവരെ ചാന്പലായി. 16 ഹെലികോപ്റ്ററുകളുമായി 2,500 അഗ്നിശമന സേനാംഗങ്ങൾ പോരാടുന്നുണ്ട്. പക്ഷേ, കാട്ടുതീയുടെ പത്തു ശതമാനം മാത്രമേ അണയ്ക്കാൻ കഴിഞ്ഞിട്ടുള്ളൂ.കാട്ടുതീ പടരുന്ന പ്രദേശത്ത് സംസ്ഥാന സർക്കാർ അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു.

അതേസമയം കാട്ടുതീക്കു പിന്നിൽ മനഃപൂർവമുള്ള ഇടപെടൽ സംശയിക്കുന്നു. 42 വയസുള്ള ഒരാളെ അറസ്റ്റ് ചെയ്തിട്ടുണ്ട്.

article-image

േ്ിേി

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed