ഫ്രഞ്ച് പാർ‍ലമെന്റ് പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു


ഫ്രഞ്ച് പ്രസിഡന്റ് ഇമ്മാനുവൽ‍ മാക്രോണ്‍ രാജ്യത്തെ പാർ‍ലമെന്റായ ദേശീയ അസംബ്ലി പിരിച്ചുവിട്ട് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. യൂറോപ്യന്‍ പാർ‍ലമെന്റ് തെരഞ്ഞെടുപ്പിൽ‍ എതിരാളിയും  തീവ്ര വലതുപക്ഷ പാർ‍ട്ടിയുമായ മറൈൻ ലെ പെന്നിന്റെ നാഷണൽ‍ റാലി വന്‍  വിജയത്തിലേക്ക് നീങ്ങുന്നതിന് പിന്നാലെയാണ് പെട്ടെന്ന് തന്നെ പാർ‍ലമെന്റ് തെരഞ്ഞെടുപ്പ് പ്രഖ്യാപിച്ചത്. മാക്രോണിന്റെ പാർ‍ട്ടിയേക്കാൾ‍ ഇരട്ടിയിലധികം വോട്ടുകൾ‍ തീവ്ര വലതുപക്ഷ പാർ‍ട്ടികൾ‍ നേടുമെന്നാണ് എക്സിറ്റ് പോൾ‍ ഫലങ്ങളും പ്രവചിച്ചിരുന്നത്. ആ വഴിക്കാണ് കാര്യങ്ങൾ‍ പോകുന്നത്. പുറത്തുവരുന്ന റിപ്പോർ‍ട്ടുകൾ‍ പ്രകാരം 32 ശതമാനം വോട്ട് തീവ്രവലതുപക്ഷ പാർ‍ട്ടി നേടി എന്നാണ്. അതേസമയം പാരിസ് ഒളിമ്പിക്സിന് മുമ്പ് രണ്ട് ഘട്ടമായാണ് ഫ്രാൻസിൽ‍ വോട്ടെടുപ്പ് നടക്കുക. ആദ്യഘട്ടം ജൂൺ‍ 30നും രണ്ടാം ഘട്ടം ജൂലൈ  ഏഴിനും നടക്കുമെന്നും പാർ‍മെന്റ് പിരിച്ചുവിട്ടതിന് പിന്നാലെ പ്രസിഡന്റ മാക്രോണ്‍ പറഞ്ഞു. യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പിലെ എക്‌സിറ്റ് പോളുകൾ പ്രഖ്യാപിച്ച് ഒരു മണിക്കൂറിന് ശേഷമാണ് മാക്രോൺ പാർ‍ലമെന്റ് പിരിച്ചുവിടുന്നതായി പ്രഖ്യാപിച്ചത്. 

നേരത്തെ നാഷണൽ‍ റാലിയുടെ 28കാരനായ നേതാവ് ജോർദാൻ ബാർഡെല്ല, പാർലമെന്റ് തെരഞ്ഞെടുപ്പ് നേരത്തെ നടത്താന്‍ പ്രസിഡന്റിനെ വെല്ലുവിളിച്ചിരുന്നു. ഇതിന് പിന്നാലെയാണ് പാർ‍ലമെന്റ് തെരഞ്ഞെടുപ്പ് വരുന്നത് എന്നതും ശ്രദ്ധേയമാണ്. പ്രസിഡൻ്റായി രണ്ടാം ടേമിൽ‍, രണ്ട് വർഷം മാത്രം തികയുന്ന മാക്രോണിന് നിലവിൽ‍ ഫ്രഞ്ച് പാർലമെൻ്റിൽ ഭൂരിപക്ഷമില്ല. എന്നാൽ‍ യൂറോപ്യന്‍ യൂണിയന്‍ തെരഞ്ഞെടുപ്പ് ഫലം നിലവിലെ ഭരണസംവിധാനത്തിന് ഭീഷണിയല്ലെങ്കിലും മുന്നോട്ടുപോകാനുള്ള ആത്മവിശ്വാസത്തെ ബാധിക്കും. അതേസമയം യൂറോപ്യൻ യൂണിയൻ തെരഞ്ഞെടുപ്പ് എക്‌സിറ്റ്‌പോൾ ഫലങ്ങളെ തീവ്രവലതുപക്ഷ പാർട്ടി ഉപയോഗിച്ച് രംഗത്ത് എത്തി.

ഞങ്ങൾ വോട്ടെടുപ്പിന് തയ്യാറാണെന്നും രാജ്യത്തിനകത്തേക്കുള്ള കൂട്ടകുടിയേറ്റം അവസാനിപ്പിക്കുമെന്നും മറൈൻ ലെ പെന്‍ വ്യക്തമാക്കി. നേരത്തെ പ്രസിഡൻ്റ് തെരഞ്ഞെടുപ്പിൽ മാക്രോണിനോട് രണ്ടുതവണ പരാജയപ്പെട്ട നേതാവാണ് പെൻ. പൊടുന്നനെ തെരഞ്ഞെടുപ്പിലേക്ക് പോകുന്നത് രാജ്യത്തെ സംബന്ധിച്ചിടത്തോളം വലിയ ആശ്ചര്യമാണെങ്കിലും പ്രസിഡന്റ് മാക്രോണിന് വലിയ വെല്ലുവിളിയായിരിക്കുമെന്നാണ് നിരീക്ഷകർ‍ വിലയിരുത്തത്.

article-image

asdfadsf

You might also like

  • Arjun Chess Accademy
  • Lulu Exchange
  • Straight Forward

Most Viewed