കൊവിഡ് ബോധവൽക്കരണത്തിനുള്ള കോളർ ട്യൂൺ നിർത്തുന്ന കാര്യം പരിഗണനയിൽ
രാജ്യത്തെ കൊവിഡ് കേസുകൾ ഗണ്യമായി കുറയുന്ന സാഹചര്യത്തിൽ കൊവിഡ് ബോധവൽക്കരണത്തിനായുള്ള കോളർ ട്യൂൺ നിർത്താനുള്ള ആലോചനയുമായി സർക്കാർ.
കോളർ ട്യൂൺ ഇനിയെങ്കിലും നിർത്തണമെന്ന് ആവശ്യപ്പെട്ട് സർക്കാരിന് മുന്നിൽ നിരവധി അപേക്ഷകളാണ് വന്നത്. ഈ സാഹചര്യത്തിലാണ് കേന്ദ്രസർക്കാർ കൊവിഡ് കോളർ ട്യൂൺ അവസാനിപ്പിക്കാനൊരുങ്ങുന്നത്. കൊവിഡ് കോളർ ട്യൂണുകൾ ലഭ്യമായി തുടങ്ങിയിട്ട് ഇപ്പോൾ രണ്ട് വർഷമായി.
