12−14 പ്രായമുള്ളവർക്ക് വാക്സിനേഷൻ ഇന്ന് മുതൽ
കൗമാരക്കാരിൽ 12−14 പ്രായമുള്ളവർക്ക് വാക്സിനേഷൻ ഇന്ന് മുതൽ. 12−14 പ്രായക്കാർക്ക് ബയോളജിക്കൽ ഇ നിർമിച്ച വാക്സിനായ കോർബി വാക്സിനാണ് നൽകുന്നത്. കോർബി വാക്സിൻ ഒന്നാം ഡോസ് സ്വീകരിച്ച് 28 ദിവസത്തിനുള്ളിൽ രണ്ടാം ഡോസും സ്വീകരിക്കണം. ഇന്ന് മുതൽ 60 വയസിനു മുകളിലുള്ള എല്ലാവർക്കും കരുതൽ ഡോസുകളും നൽകും. നിലവിൽ രാജ്യത്ത് ആരോഗ്യ പ്രവർത്തകർക്കും കോവിഡ് മുൻനിര പോരാളികൾക്കും പുറമേ 60 വയസിന് മുകളിലുള്ള മറ്റു രോഗലക്ഷണങ്ങൾ ഉള്ളവർക്കുമാണ് കരുതൽ ഡോസ് നൽകുന്നത്.
2010 മാർച്ച് 16ന് മുമ്പ് ജനിച്ച കുട്ടികൾക്ക് വാക്‌സിനെടുക്കാൻ സാധിക്കും. ജനനത്തീയതി വരുന്ന മുറയ്ക്ക് ബാക്കിയുള്ളവർക്കും വാക്‌സിനെടുക്കാൻ സാധിക്കും. ഓണ്‍ലൈൻ വഴിയും സ്‌പോട്ട് രജിസ്‌ട്രേഷന്‍ വഴിയും കുട്ടികൾക്ക് വാക്‌സിന്‍ സ്വീകരിക്കാവുന്നതാണ്. അതേസമയം, ഇന്ന് മുതൽ 60 വയസിന് മുകളിൽ പ്രായമുള്ള എല്ലാവർക്കും രണ്ടാം ഡോസ് കഴിഞ്ഞ് ഒമ്പത് മാസത്തിന് ശേഷം കരുതൽ ഡോസ് എടുക്കാവുന്നതാണ്.

