ഇന്ത്യയിൽ പ്രതിദിന കോവിഡ് രോഗികൾ കുറയുന്നു


രാജ്യത്ത് പ്രതിദിന കോവിഡ് രോഗികൾ‍ കുറയുന്നു. കഴിഞ്ഞ 24 മണിക്കൂറിനുള്ളിൽ‍ 67,084 പേർ‍ക്ക് കൂടി കോവിഡ് 19 സ്ഥിരീകരിച്ചു. 1,241 മരണവും റിപ്പോർ‍ട്ട് ചെയ്യുന്നു. 1,67,882 പേർ‍ ഇന്നലെ രോഗമുക്തരായി. സജീവ രോഗികളുടെ എണ്ണം 7,90,789 ആയി കുറഞ്ഞപ്പോൾ‍ മരണസംഖ്യ 5,06,520 ആയി ഉയർ‍ന്നു.

ആകെ രോഗമുക്തർ‍ 4,11,80,751 ആയി. രോഗമുക്തി നിരക്ക് 96.95% ആയി ഉയർ‍ന്നു. പ്രതിദിന ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 4.44% ആയി. പ്രതിവാര നിരക്ക് 6.58%വുമായി.

ഇതുവരെ 74.61 കോടി കോവിഡ് ടെസ്റ്റുകൾ‍ നടത്തി. 15,11,321 ടെസ്റ്റുകൾ‍ ഇന്നലെ മാത്രം നടത്തിയെന്ന ഐ.സി.എം.ആർ‍ വ്യക്തമാക്കി. വാക്‌സിൻ‍ ഡ്രൈവിന്റെ ഭാഗമായി 1,71,28,19,947 ഡോസ് വാക്‌സിൻ‍ വിതരണം ചെയ്തതായി കേന്ദ്ര ആരോഗ്യ മന്ത്രാലയം വ്യക്തമാക്കി.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed