ഒമിക്രോൺ വകഭേദം എല്ലാവരേയും ബാധിക്കാൻ സാധ്യതയെന്ന് ആരോഗ്യ വിദഗ്ദ്ധർ


കൊവിഡ്−19 വകഭേദമായ ഒമിക്രോൺ വകഭേദം എല്ലാവരേയും ബാധിക്കാൻ സാധ്യതയുണ്ടെന്ന മുന്നറിയിപ്പുമായി സാംക്രമിക രോഗവിദഗ്ധൻ ജയപ്രകാശ് മൂളി. ഒമിക്രോൺ വകഭേദത്തെ ചെറുത്തുനിർത്താൻ ബൂസ്റ്റർ ഡോസിന് സാധിക്കില്ലെന്നും ഡോക്ടർ ജയപ്രകാശ് മുളിയിൽ മുന്നറിയിപ്പ് നൽകി. എൻഡിടിവിയോട് സംസാരിക്കവെയാണ് ഒമിക്രോൺ ഭൂരിപക്ഷംപേരെയും ബാധിക്കുമെന്നും രോഗബാധയെ ബൂസ്റ്റർ ഡോസ് വാക്സിൻ കൊണ്ട് പിടിച്ചുനിർത്താനാകില്ലെന്നും ദേശീയ സാംക്രമിക രോഗ ഇൻസ്റ്റിറ്റ്യൂട്ട് ചെയർമാൻ കൂടിയായ ജയപ്രകാശ് മുളിയിൽ അഭിപ്രായപ്പെട്ടത്.

‘അണുബാധയിലൂടെയുള്ള സ്വാഭാവിക പ്രതിരോധശേഷി ആജിവനാന്തകാലം നിലനിൽക്കും. അതുകൊണ്ട് ഇന്ത്യയെ മറ്റു രാജ്യങ്ങളെപോലെ മോശമായി ബാധിക്കുന്നില്ലെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. രാജ്യത്ത് വാക്‌സിൻ നൽകുന്നതിന് മുൻപ് 85% പേർക്കും രോഗം ബാധിച്ചിരുന്നു. അതിനാൽ തന്നെ ആദ്യ ഡോസ് വാക്‌സിൻ അടിസ്ഥാനപരമായി ഒരു ബൂസ്റ്റർ ഡോസാണ്. സ്വാഭാവിക അണുബാധ ശാശ്വതമായ പ്രതിരോധശേഷി നൽകുന്നില്ല എന്ന തത്വം നിലനിൽക്കുന്നുണ്ട്. എന്നാൽ ഇത് തെറ്റാണ്’− അദ്ദേഹം പറഞ്ഞു.

ഒരു മെഡിക്കൽ സ്ഥാപനവും ബൂസ്റ്റർ ഡോസ് നിർദേശിച്ചിട്ടില്ല, ബൂസ്റ്റർ ഡോസുകൾ‍ പകർച്ചവ്യാധിയുടെ സ്വാഭാവിക പുരോഗതി തടയില്ലെന്നും അദ്ദേഹം ചുണ്ടിക്കാട്ടി. കോവിഡ് രോഗികളുടെ അടുത്ത സന്പർക്കത്തിന്റെ അടിസ്ഥാനത്തിൽ ലക്ഷണമില്ലാത്തവരെ പരിശോധിക്കുന്നതിനെതിരെയും അദ്ദേഹം സംസാരിച്ചു. രണ്ട് ദിവസത്തിനുള്ളിൽ അണുബാധ ഇരട്ടിയാക്കുന്നു. അതിനാൽ പരിശോധനക്കു മുൻപു തന്നെ രോഗബാധിതനായ വ്യക്തി ധാരാളം ആളുകളിലേക്ക് രോഗം വ്യാപിക്കുന്നു. അതുകൊണ്ട് പരിശോധന, പകർച്ചവ്യാധിയുടെ പരിണാമത്തിൽ ഒരു മാറ്റവും വരുത്തുന്ന ഒന്നല്ല എന്നും അദ്ദേഹം വ്യക്തമാക്കി.

You might also like

Most Viewed