ആവി പിടിക്കുന്പോൾ....

പനിയോ ജലദോഷമോ ഉണ്ടാകുന്പോൾ ആവി പിടിച്ചാൽ കിട്ടുന്ന ആശ്വാസം ഏറെയാണ്. എന്നാൽ ആവി പിടിക്കുന്നതു ശരിയായ രീതിയിലായിരിക്കണം. ഇല്ലെങ്കിൽ ഗുണത്തെക്കാളേറെ ദോഷമാണ് ഉണ്ടാകുക.
അഞ്ചു മിനിറ്റിൽ കൂടുതൽ സമയം തുടർച്ചയായി ആവി പിടിക്കരുത്. കണ്ണിനു മുകളിൽ ആവി ഏൽക്കാതെ സൂക്ഷിക്കണം. നനഞ്ഞ തുണിയോ മറ്റോ വെച്ച് കണ്ണു മറക്കാം. തലവേദനക്ക് ഉപയോഗിക്കുന്ന ബാമുകളൊന്നും ആവി പിടിക്കാനുള്ള വെള്ളത്തിൽ കലർത്തരുത്. തുളസിയിലയോ യൂക്കാലി തൈലമോ ഉപയോഗിക്കാം.തൃത്താവ്, ഇഞ്ചിപ്പുൽൽ, രാമച്ചം, പനിക്കൂർക്ക എന്നിവയും ഉപയോഗിക്കാം.
വേപ്പറൈസറുകൾ ഉപയോഗിക്കുമ്ബോൾ സ്വിച്ച് ഓഫ് ചെയ്തു മാത്രം തുറക്കുകയോ വെള്ളമൊഴിക്കുകയോ ചെയ്യുക.
ഉറച്ച പ്രതലത്തിൽ വെച്ചു വേണം വേപ്പറൈസറുകൾ ഉപയോഗിക്കാൻ. ഉപ്പോ മറ്റു കഠിന ജലമോ വേപ്പറൈസറിൽ ഉപയോഗിക്കരുത്.