കൊറോണ വാക്‌സിന്‍ ഒക്ടോബര്‍ അവസാനത്തോടെ വിപണിയില്‍ എത്തിക്കും


മുംബൈ: കൊറോണ പ്രതിരോധത്തിനുള്ള വാക്‌സിന്‍ വിപണിയില്‍ എത്തിക്കാനൊരുങ്ങി പൂനെ സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഒക്ടോബര്‍ അവസാനത്തോടെയോ നവംബര്‍ ആദ്യമോ വാക്‌സിന്‍ വിപണയിലെത്തിക്കുന്നുമെന്ന് സിറം ഇന്‍സ്റ്റിറ്റിയൂട്ട് ഡയക്ടര്‍ പി.സി നമ്പ്യര്‍ വ്യക്തമാക്കി. വാക്‌സിന്‍ വിപണിയില്‍ എത്തുന്നതിന് മുന്‍മ്പ് തന്നെ 100 കോടി ഡോസുകള്‍ നിര്‍മ്മിക്കാന്‍ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മഹാരാഷ്ട മലയാളി ഹെല്‍പ് സെസ്‌കിന്റെ നാലമത് കൊറോണ സെമിനാല്‍ പങ്കെടുത്തു സംസാരിക്കവെയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.

നിലവില്‍ അഞ്ച് വാക്‌സിനുകളാണ് സിറം നിര്‍മ്മിക്കുന്നത്. അതില്‍ മൂന്നെണ്ണം പൂര്‍ണ്ണമായും ഇന്ത്യയില്‍ ആണ് നിര്‍മ്മിക്കുന്നത്. ഓക്‌സ്ഫഡ് സര്‍വകലാശാലയുടെ സഹായത്തോടെ നിര്‍മ്മിക്കുന്ന കൊറോണയ്‌ക്കെതിരെയുള്ള മൂന്നാമത്ത ക്ലിനിക്കല്‍ പരീക്ഷണമാണ് സിറം നടത്തുന്നത്.

ലോകത്തെ തന്നെ ഏറ്റവും കൂടുതല്‍ വാക്‌സിന്‍ നിര്‍മ്മാണ ശേഷിയുള്ള ഇന്‍സ്റ്റിറ്റിയൂട്ടാണ് സിറം. കൊറോണ പ്രതിരോധത്തിനുള്ള 30 ലക്ഷം ഡോസുകള്‍ ഇതിനകം സിറം നിര്‍മ്മിച്ചു കഴിഞ്ഞു. ഏഷ്യ -ആഫ്രിക്കന്‍ വിപണിയില്‍ കുറഞ്ഞവിലയ്ക്ക് മരുന്ന് ലഭ്യമാക്കാനാണ് കമ്പനിയുടെ തീരുമാനം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed