കോവിഡ് കാലത്ത് സമരങ്ങൾ നിരോധിക്കണം; ഹൈക്കോടതിയിൽ ഹർജി


കൊച്ചി: കോവിഡ് പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ സമരങ്ങൾ നിരോധിക്കണമെന്ന് ആവശ്യപ്പെട്ട് ഹൈക്കോടതിയിൽ ഹർജി. കോവിഡ് ചട്ടങ്ങൾ ലംഘിച്ച് സമരം നടത്തുന്ന രാഷ്ട്രീയ പാർട്ടികളുടെ അംഗീകാരം റദ്ദാക്കണമെന്ന് ഹർജിയിൽ ആവശ്യപ്പെട്ടു. ഹർജി ഇന്ന് പരിഗണിക്കും. ച‌ട്ടങ്ങൾ ലംഘിച്ചുള്ള സമരം കോവിഡിന്‍റെ സമൂഹവ്യാപനത്തിന് കാരണമാകുമെന്ന് ഹർജിയിൽ ചൂണ്ടിക്കാട്ടി. 

കോവിഡ് നിർദേശങ്ങൾ പാലിക്കാതെ സംസ്ഥാനത്ത് വലിയ സമരങ്ങളുണ്ടായി. സാമൂഹിക അകലം പാലിക്കാതെയും മാസ്ക് ധരിക്കാതെയും സമരം ചെയ്ത പ്രവർത്തകരെ കൈകാര്യം ചെയ്യാൻ പോലീസിന് കഴിഞ്ഞില്ല. ഇത്തരം സമരങ്ങൾ വളരെ വേഗത്തിൽ കോവിഡ് വ്യാപനത്തിന് കാരണമാകുമെന്നും ഹർജിയിൽ വ്യക്തമാക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed