അടിയന്തിര ഘട്ടത്തില്‍ ഉപയോഗിക്കാൻ ബയോകോണിന്റെ കൊറോണ മരുന്ന്
ബംഗളൂരു: രാജ്യത്തെ പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഊര്‍ജ്ജം പകര്‍ന്ന് ബയോകോണ്‍ ഫാര്‍മസ്യൂട്ടിക്കല്‍സ്. കൊറോണ രോഗികളില്‍ അടിയന്തിര ഘട്ടത്തില്‍ ഉപയോഗിക്കാന്‍ ബയോകോണിന്റെ ഇറ്റോലിസുമാബ് എന്ന മരുന്നിന് അംഗീകാരം നല്‍കി. ബംഗളൂരു ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന മരുന്ന് കമ്പനിയാണ് ബയോകോണ്‍.
നാല് രാജ്യങ്ങളില്‍ നിന്നുള്ള 30 പേരില്‍ മരുന്നിന്റെ പരീക്ഷണം നടത്തിയിരുന്നു. മരണനിരക്ക് കുറയ്ക്കാനും ഓക്‌സിജന്റെ അളവ് വര്‍ദ്ധിപ്പിക്കാനും ഫലപ്രദമാണെന്ന് പരീക്ഷണങ്ങളില്‍ കണ്ടെത്തിയതായും പരീക്ഷണം വിജയകരമായിരുന്നെന്നും കമ്പനി അറിയിച്ചു. മരുന്ന് പരീക്ഷിച്ച 30 പേരില്‍ 20 പേരുടേയും ആരോഗ്യനിലയില്‍ പുരോഗതി ഉണ്ടായതായും കമ്പനി അറിയിച്ചു. അല്‍സുമാബ് എന്ന പേരിലാണ് മരുന്ന് പുറത്തിറക്കുക.

