ഇന്ത്യയില്‍ കൊറോണ വൈറസ് വ്യാപനം എന്ന് ശമിക്കും?


ന്യൂഡല്‍ഹി: ഇന്ത്യയില്‍ കൊറോണ വൈറസ് ബാധ സെപ്റ്റംബര്‍ മാസം മധ്യത്തോടെ ശമിക്കുമെന്ന് പഠനം. ആരോഗ്യമന്ത്രാലയത്തിലെ 2 പ്രമുഖരുടെതാണ് പഠനം. രോഗബാധിതരുടെ എണ്ണവും സുഖപ്പെട്ടവരുടെയും മരിച്ചവരുടെയും എണ്ണവും തുല്യമാകുന്നതോടെ പകര്‍ച്ചവ്യാധി ഇല്ലാതാകുമെന്ന കണക്കുകൂട്ടലിനെ അടിസ്ഥാനമാക്കിയുള്ള വിശകലനത്തിലൂടെ ഡോ. അനില്‍ കുമാര്‍ (ഡപ്യൂട്ടി ഡയറക്ടര്‍ - പബ്ലിക് ഹെല്‍ത്), രുപാലി റോയി (ഡപ്യൂട്ടി അസി. ഡയറക്ടര്‍ - ലെപ്രസി) എന്നിവരാണ് ഇക്കാര്യം കണ്ടെത്തിയിരിക്കുന്നത്.

എപ്പിഡമോളജി ഇന്റര്‍നാഷണല്‍ ജേര്‍ണലിലാണ് ഇതു സംബന്ധിച്ച ലേഖനം ഡോ. അനില്‍ കുമാറും രുപാലി റോയിയും പ്രസിദ്ധീകരിച്ചിരിക്കുന്നത്.

You might also like

Most Viewed