സൂപ്പർ സ്റ്റാർ എന്ന ഇമേജ് കൊണ്ട് ആർക്കാണ് ഗുണം? നടി പാർവതി

സൂപ്പർ സ്റ്റാർ എന്ന ഇമേജ് കൊണ്ട് ആർക്കാണ് ഗുണമെന്ന് നടി പാർവതി തിരുവോത്ത്. സൂപ്പർ സ്റ്റാർഡം ആർക്കും ഒന്നും കൊടുത്തിട്ടില്ലെന്നും പാർവതിപറഞ്ഞു. “സൂപ്പർ സ്റ്റാർഡം ആർക്കും ഒന്നും കൊടുത്തിട്ടില്ല. സമയം പാഴാക്കാനുള്ള കാര്യം മാത്രമാണത്. സൂപ്പർ സ്റ്റാർ എന്നത് എന്താണ് എന്ന് പോലും മനസിലാകുന്നില്ല. അതുകൊണ്ട് ഇവിടെ ആർക്കാണ് ഗുണം ഉണ്ടായിട്ടുള്ളത്. സൂപ്പർ സ്റ്റാറിന്റെ അർത്ഥം എന്താണെന്ന് എനിക്ക് മനസിലാകുന്നില്ല. ഇൻഫ്ലുവൻസ് ആണോ, ഇമേജ് ആണോ താരാരാധന മൂത്ത് ഭ്രാന്തായി ആൾക്കാർ ഇടുന്നതാണോ എന്നൊന്നും എനിക്കറിയില്ല. എന്നെ സൂപ്പർ ആക്ടർ എന്ന് വിളിച്ചാൽ ഞാൻ ഹാപ്പി ആണ്. ഫഹദ് ഫാസിൽ, ആസിഫ് അലി, റിമ കല്ലിങ്കൽ എന്നിവരാണ് എന്നെ സംബന്ധിച്ചിടത്തോളം കേരളത്തിലെ സൂപ്പർ ആക്ടേഴ്സ്”, എന്നാണ് പാർവതി തിരുവോത്ത് പറഞ്ഞത്.
റെഡ് എഫ്എമ്മിന് നൽകിയ അഭിമുഖത്തിൽ ആയിരുന്നു പാർവതിയുടെ പ്രതികരണം. എന്നാൽ പാർവതിക്കെതിരെ നിരവധി പേരാണ് സോഷ്യൽമീഡിയയിൽ രംഗത്തെത്തിയത്. മോഹൻലാലിന്റെയും മമ്മൂട്ടിയുടെയും കഴിവ് അംഗീകരിക്കാനുള്ള ധാർഷ്ട്യമാണ് പാർവതിയുടെതെന്നായിരുന്നു ചിലർ കുറിച്ചത്. ഫഹദും ആസിഫും കഴിവില്ലാത്തവരല്ല എന്നല്ല ഇതിനർഥം. അവരെല്ലാം മികച്ച നടന്‍മാർ തന്നെയാണ്. എന്നാൽ മമ്മൂട്ടിയെയും മോഹന്‍ലാലിനെയും ഇകഴ്ത്താന്‍ ബോധപൂർവം ഈ മൂന്നു പേരെ എടുത്തുകാണിക്കുകയാണെന്നും വിമർശകർ ചൂണ്ടിക്കാട്ടി.
sdfgdg