നടി മൈഥിലി വിവാഹിതയായി; വരന്‍ സമ്പത്ത്


നടി മൈഥിലി വിവാഹിതയായി. ആർ‍ക്കിടെക്റ്റായ സമ്പത്താണ് വരൻ. ഇന്ന് രാവിലെ ഗുരുവായൂർ‍ ക്ഷേത്രത്തിൽ‍ വച്ചായിരുന്നു വിവാഹം. അടുത്ത ബന്ധുക്കൾ‍ മാത്രം പങ്കെടുത്ത ലളിതമായ ചടങ്ങാണ് നടന്നത്. വൈകിട്ട് സിനിമാ മേഖലയിലെ സുഹൃത്തുക്കൾ‍ക്കായി കൊച്ചിയിൽ‍ റിസപ്ഷൻ‍ നടത്തും.

പാലേരി മാണിക്യം ഒരു പാതിരാ കൊലപാതകത്തിന്റെ കഥ എന്ന രഞ്ജിത് ചിത്രത്തിലൂടെയാണ് മൈഥിലി സിനിമയിൽ‍ അരങ്ങേറ്റം കുറിച്ചത്. ബ്രെറ്റി ബാലചന്ദ്രൻ‍ എന്നാണ് യഥാർ‍ത്ഥ പേര് നാടോടി മന്നൻ‍, മായാമോഹിനി, ചട്ടമ്പിനാട്, കേരള കഫേ, ഈയടുത്ത കാലത്ത്, സാൾ‍ട്ട് ആൻഡ് പെപ്പർ‍, ലോഹം തുടങ്ങിയവയാണ് ശ്രദ്ധേയമായ ചിത്രങ്ങൾ‍. ചട്ടമ്പി എന്ന ചിത്രമാണ് മൈഥിലിയുടെ ഇനി പുറത്തിറങ്ങാനുള്ള സിനിമ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed