സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗത്വത്തിൽ നിന്ന് ഒഴിവാക്കണമെന്ന് ഇന്ദ്രൻസ്

സംസ്ഥാന ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതി അംഗത്വത്തിൽ നിന്ന് ഒഴിവാക്കണമെന്ന ആവശ്യവുമായി നടൻ ഇന്ദ്രൻസ്. ഇക്കാര്യം ചൂണ്ടിക്കാട്ടി അക്കാദമി ചെയർമാനും സെക്രട്ടറിക്കും അദ്ദേഹം ഇ−മെയിൽ സന്ദേശം അയച്ചു. സിനിമകളുടെ തിരക്കും അഭിനയിച്ച പല സിനിമകളും അവാർഡിന് പരിഗണിക്കപ്പെടുകയും ചെയ്യുന്ന സാഹചര്യത്തിൽ തന്നെ ചലച്ചിത്ര അക്കാദമിയുടെ ഭരണസമിതിയിൽനിന്ന് ഒഴിവാക്കണമെന്നാണ് ഇ−മെയിൽ സന്ദേശത്തിൽ ഇന്ദ്രൻസ് അവശ്യപ്പെടുന്നത്.
എളിയ ചലച്ചിത്രപ്രവർത്തകനായ തന്നെ കേരള ചലച്ചിത്ര അക്കാദമി പോലൊരു ഉന്നത സ്ഥാപനത്തിലെ ഭരണസമിതി അംഗമായി പരിഗണിച്ചതിൽ നന്ദിയുള്ളതായും എന്നാൽ താൻ നിലവിൽ വിവിധ സിനിമകളുടെ ഭാഗമായി പ്രവർത്തിച്ചുകൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറയുന്നു.