ചുരുളി പ്രദർശിപ്പിക്കാം


ചുരുളി സിനിമയുടെ പ്രദർശനം തടയണമെന്നാവശ്യപ്പെട്ടുള്ള ഹർജി ഹൈക്കോടതി തള്ളി. പോലീസ് റിപ്പോർട്ട് അംഗീകരിച്ചാണ് നടപടി. സിനിമയിൽ നിയമവിരുദ്ധമായൊന്നും ഇല്ലെന്നായിരുന്നു പോലീസിന്‍റെ റിപ്പോർട്ട്.  ജസ്റ്റീസ് പി.വി കുഞ്ഞികൃഷ്ണന്‍റെ ബെഞ്ചാണ് ഹർ‌ജി തള്ളിയത്. 

ചിത്രം പൊതു ധാർ‍മികതയ്ക്ക് നിരക്കാത്തതാണെന്നും ഒടിടിയിൽ‍നിന്നടക്കം നീക്കണമെന്നുമായിരുന്നു ഹർജിയിലെ ആവശ്യം. അഭിഭാഷക പെഗ്ഗിഫെൻ ആണ് ഹർജി നൽ‌കിയത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed