പ്രവാസികൾക്ക് ആർ.ടി.പി.സി.ആർ പരിശോധന വേണ്ടെന്ന് കേന്ദ്രം ; ഇളവുകളുടെ പട്ടികയിൽ ബഹ്റൈനും


രണ്ട് ഡോസ് കോവിഡ് വാക്സിന്‍ സ്വീകരിച്ച വിദേശയാത്രക്കാര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ പരിശോധനയും, നാട്ടില്‍ ഏഴു ദിവസ ക്വാറന്റൈനും ആവശ്യമില്ലെന്ന കേന്ദ്ര സര്‍ക്കാറിന്റെ പുതുക്കിയ യാത്രാ നയത്തില്‍ പ്രവാസ ലോകത്ത് ഇരട്ടി സന്തോഷം. യാത്രാ ഇളവുകള്‍ പ്രഖ്യാപിച്ച 82 രാജ്യങ്ങളുടെ പട്ടികയില്‍ ഗള്‍ഫില്‍ നിന്നും ഖത്തര്‍, ബഹ്റൈന്‍, ഒമാന്‍,സൗദി അറേബ്യ എന്നീ രാജ്യങ്ങളാണ് ഇടം പിടിച്ചത്. എന്നാല്‍, യു.എ.ഇ, കുവൈത്ത് രാജ്യങ്ങള്‍ പട്ടികയില്‍ ഇല്ല. ഫെബ്രുവരി 14 മുതലാണ് കേന്ദ്ര ആരോഗ്യമന്ത്രാലയം നിര്‍ദേശിച്ച പുതിയ മാര്‍ഗനിര്‍ദേശം പ്രാബല്യത്തില്‍ വരുന്നത്. വാക്സിന്‍ സ്വീകരിച്ച യാത്രക്കാര്‍ക്ക് ആര്‍.ടി.പി.സിആര്‍ ഫലത്തിന് പകരം വാക്സിന്‍ സര്‍ട്ടിഫിക്കറ്റ് മതിയാവും. 2020ല്‍ കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തിനു ശേഷം രാജ്യന്തര യാത്രക്കാര്‍ക്ക് ആര്‍.ടി.പി.സി.ആര്‍ നിര്‍ബന്ധമായിരുന്നു.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed