പാർ‍വതി തിരുവോത്തിനെ ശല്യം ചെയ്ത സംഭവത്തിൽ‍ അറസ്റ്റിലായ യുവാവിനെ ജാമ്യത്തിൽ‍ വിട്ടു


കൊച്ചി: ചലച്ചിത്ര നടി പാർ‍വതി തിരുവോത്തിനെ ശല്യം ചെയ്ത സംഭവത്തിൽ‍ അറസ്റ്റിലായ യുവാവിനെ ജാമ്യത്തിൽ‍ വിട്ടു. കൊല്ലം സ്വദേശി അഫ്സലിനെ(34)നെയാണ് മരട് പോലീസ് അറസ്റ്റ് ചെയ്തത്. 2017 ബംഗളൂരുവിൽ‍ നടന്ന ഒരു ചടങ്ങിൽ‍ വച്ച് അഫ്‌സൽ‍ പാർ‍വതിയെ പരിചയപ്പെട്ടിരുന്നു. അതിനുശേഷം 2020−ൽ‍ ബംഗളൂരു, കോഴിക്കോട് എന്നിവിടങ്ങളിൽ‍ നടിയുടെ താമസ സ്ഥലങ്ങളിൽ‍ ഭക്ഷണ സാധനങ്ങളുമായെത്തി  ഇയാൾ‍ ശല്യം ചെയ്യുകയായിരുന്നു.  

തുടർ‍ന്ന് കഴിഞ്ഞ മാസം 17−ന് പാർ‍വതിയുടെ കൊച്ചിയിലെ ഫ്‌ളാറ്റിലും ഭക്ഷണ പദാർത്‍ഥങ്ങളുമായി എത്തി ശല്യം ചെയ്തു. തുടർ‍ന്നാണ് അവർ‍ മരട് പോലീസിൽ‍ പരാതി നൽ‍കിയത്. അഫ്‌സലിന് ഭാര്യയും രണ്ടു കുട്ടികളുമുണ്ട്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed