ലൂസിഫറിന്റെ തെലുങ്ക് റീമേക്കിൽ‍ വില്ലൻ ബിജു മേനോൻ


കൊച്ചി: 2019ൽ‍ മോഹൻലാലിനെ നായകനാക്കി പൃഥ്വിരാജ് ആദ്യമായി സംവിധാനം ചെയ്ത ലൂസിഫറിന്റെ തെലുങ്ക് റീമേക്കിൽ‍ വില്ലനായി ബിജു മേനോൻ എത്തുന്നു. വിവേക് ഒബ്റോയി അവതരിപ്പിച്ച ബോബി എന്ന കഥാപാത്രത്തെയാണ് ബിജു മേനോൻ അവതരിപ്പിക്കുന്നത്.

ഗോഡ്ഫാദർ‍ എന്ന പേരിലാണ് തെലുങ്ക് ലൂസിഫർ‍ പുറത്തിറക്കുന്നത്. മഞ്ജു വാര്യർ‍ അവതരിപ്പിച്ച പ്രിയദർ‍ശിനി എന്ന കഥാപാത്രത്തെ നയൻ‍താര അവതരിപ്പിക്കും. മോഹൻ ‍രാജയാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ചിരഞ്ജീവി ബാനറിനൊപ്പം സൂപ്പർ‍ ഗുഡ് ഫിലിംസും ചേർ‍ന്നാണ് ചിത്രം നിർ‍മിക്കുന്നത്. മലയാള ചിത്രത്തിൽ‍ നിന്ന് ഏതാനും മാറ്റങ്ങളോടെയാണ് ചിത്രം ഒരുക്കുന്നത്.

You might also like

  • Straight Forward

Most Viewed