മുൻ എംപി കെവി തോമസ് അഭിനയ രംഗത്തേക്ക്


കൊച്ചി: മുൻ എംപി കെവി തോമസ് അഭിനയരംഗത്തേക്ക് സംവിധായകൻ റോയ് പല്ലിശ്ശേരി ഒരുക്കുന്ന ഒരു ഫ്‌ളാഷ് ബാക്ക് സ്റ്റോറി എന്നസ സിനിമയിലൂടെയാണ് അദ്ദേഹം അഭിനയ രംഗത്തേക്കിറങ്ങുന്നത്. കലാ സാംസ്‌കാരിക മന്ത്രിയായാണ് അദ്ദേഹം ചിത്രത്തിൽ‍ അഭിനയിക്കുന്നത്.

ആർ‍ എസ് വി എന്റർ‍ടെയ്ന്‍മെന്റസ് ഒരുക്കുന്ന ചിത്രം ഇരിങ്ങാലക്കുട, തൃശ്ശൂർ‍, എറണാകുളം എന്നിവിടങ്ങളിൽ‍ പൂർ‍ത്തിയായി കൊണ്ടിരിക്കുകയാണ്. വർ‍ഷങ്ങൾ‍ക്ക് മുന്‍പ് പൂർ‍വികർ‍ ചെയ്ത ക്രൂരകൃത്യത്തിന് ബലിയാടാകേണ്ടിവന്ന ഒരു കുടുംബത്തിന്റെ കഥയാണ് ചിത്രം പറയുന്നത്.

സലിംകുമാർ‍, കോട്ടയം പ്രദീപ്, മജീദ്, സന്തകിഷോർ‍, റോയ് പല്ലിശ്ശേരി, ഷാജു ശ്രീധർ‍, ജെയിംസ് പാറക്കൽ‍, സിദ്ധാണ് കൊല്ലം തുളസി, മനുരാജ്, സൂര്യകാന്ത ശിവദാസ് മട്ടന്നൂർ‍, ബാബു, വിട്ടു കൊടുങ്ങല്ലൂർ‍, ചിറ്റൂർ‍ ഉണ്ണികൃഷ്ണന്‍, മണിമേനോന്‍ തുടങ്ങിയവർ‍ ചിത്രത്തിലെ മറ്റ് കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed