ധ്യാൻ ശ്രീനിവാസിന്റെ ‘സത്യം മാത്രമേ ബോധിപ്പിക്കൂ’
കൊച്ചി: ധ്യാൻ ശ്രീനിവാസൻ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന പുതിയ ചിത്രത്തിന്റെ പേർ പ്രഖ്യാപിച്ചു. ‘ സത്യം മാത്രമേ ബോധിപ്പിക്കൂ’ എന്ന പേരിലെത്തുന്ന ചിത്രം സംവിധാനം ചെയ്യുന്നത് സാഗർ ഹരിയാണ്. സാഗർ തന്നെയാണ് തിരക്കഥയും നിർവഹിച്ചിരിക്കുന്നത്.
ധനേഷ് രവീന്ദ്രനാഥ് ഛായാഗ്രഹണം നിർവ്വഹിക്കുന്ന ചിത്രത്തിന്റെ എഡിറ്റർ അജേഷ് ആനന്ദാണ്. സ്മൃതി സിനിമാസിന്റെ ബാനറിൽ ബാലമുരളിയാണ് നിർമ്മാണം.
പാതിരാ കുർബാന, ഹിഗ്വിറ്റ, പൗഡർ സിൻസ് 1905, 9 എംഎം എന്നീ ചിത്രങ്ങൾ ധ്യാനിന്റേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

