ഈസ്റ്റർ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് നിവിൻ പോളി


കൊച്ചി: ഈസ്റ്റർ ദിനത്തിൽ പുതിയ ചിത്രം പ്രഖ്യാപിച്ച് നിവിൻ പോളി. ‘താരം’ എന്ന് പേരിട്ടിരിക്കുന്ന ചിത്രം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യും. കിളി പോയി, കോഹിനൂർ എന്നീ ചിത്രങ്ങൾക്ക് ശേഷം വിനയ് ഗോവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രമാണ് താരം.

കിളി പോയി എന്ന സിനിമയുടെ തിരക്കഥാകൃത്ത് കൂടിയായ വിവേക് രഞ്ജിത് ആണ് താരത്തിന് തിരക്കഥ ഒരുക്കിയിരിക്കുന്നത്. മലയാളത്തിൽ മരക്കാർ, തൊണ്ടിമുതലും ദൃക്സാക്ഷിയും, ലൂസിഫർ, ഉണ്ട ഉൾപ്പെടെ നൂറിലധികം ചിത്രങ്ങൾക്ക് സബ് ടൈറ്റിൽ തയ്യാറാക്കിയതും വിവേക് രഞ്ജിത് ആയിരുന്നു.

ചിത്രത്തിന് ഛായാഗ്രഹണം നിർവഹിക്കുന്നത് പ്രദീഷ് എം.. വർമ്മയും സംഗീത സംവിധാനം രാഹുൽ രാജുമാണ്. കോമഡിയും റൊമാൻസും നിറഞ്ഞ ചിത്രമായിരിക്കും താരം. എബ്രിഡ് ഷൈൻ ചിത്രം മഹാവീര്യർ ആണ് നിവിൻ പോളി ഇപ്പോൾ അഭിനയിച്ചു കൊണ്ടിരിക്കുന്ന ചിത്രം. 

You might also like

  • Lulu Exchange
  • Straight Forward

Most Viewed