കേരളത്തിൽ ഇന്ന് 2802 പേർക്ക് കോവിഡ്
തിരുവനന്തപുരം: കേരളത്തിൽ ഇന്ന് 2802 പേർക്ക് കോവിഡ്. കഴിഞ്ഞ 24 മണിക്കൂറിനിടെ 45,171 സാന്പിളുകളാണ് പരിശോധിച്ചത്. ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക് 6.20 ശതമാനം ആണ്. ഇന്ന് 10 മരണങ്ങളും കോവിഡ് മൂലമാണെന്ന് സ്ഥിരീകരിച്ചു. ഇതോടെ ആകെ മരണം 4668 ആയി. 2446 പേർക്ക് സന്പർക്കത്തിലൂടെയാണ് രോഗം ബാധിച്ചത്.
നിലവിൽ 27,893 പേരാണ് കോവിഡ് ബാധിച്ച് ചികിത്സയിലുള്ളത്. ഇന്ന് 2173 പേർക്ക് രോഗമുക്തിയുണ്ടായി. 11,02,359 പേർ ഇതുവരെ കോവിഡിൽ നിന്നും മുക്തി നേടി.

