ദൃശ്യം 2 പുസ്തക രൂപത്തിൽ


തിരുവനന്തപുരം: ജീത്തു ജോസഫ് മോഹൻലാൽ‍ ചിത്രം ദൃശ്യം 2വിന് മികച്ച പ്രേക്ഷക പ്രതികരണങ്ങളാണ് ലഭിച്ചത്. ഇപ്പോഴിതാ ചിത്രത്തിന്റെ തിരക്കഥ പുസ്തകരൂപത്തിൽ‍ വിപണിയിൽ‍ എത്തിച്ചിരിക്കുകയാണ് ഡിസി ബുക്ക്‌സ്.

 ഫെബ്രുവരി 19നാണ് ദൃശ്യം 2 ആമസോൺ പ്രൈമിൽ‍ റിലീസ് ചെയ്തത്. ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിക്കുന്നത്. മോഹൻലാലിന്റെ ജോർ‍ജ്കുട്ടി എന്ന കഥാപാത്രത്തിനും, ജീത്തു ജോസഫിന്റെ മികച്ചൊരു ക്രൈം ത്രില്ലറിനും നല്ല പ്രതികരണങ്ങളാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. പൃഥ്വിരാജ്, ഉണ്ണി മുകുന്ദൻ, സംവിധായകൻ അജയ് വാസുദേവ്, തുടങ്ങി സിനിമ മേഖലയിൽ‍ നിന്ന് നിരവധി പേരാണ് ചിത്രത്തെ പ്രശംസിച്ച് രംഗത്തെത്തിയിരുന്നു.

മലയാള സിനിമയിലെ ആദ്യ 50 കോടി ചിത്രമായ ദൃശ്യത്തിന്റെ തുടർ‍ച്ചയായി ഒരുങ്ങിയ ചിത്രമാണ് ദൃശ്യം 2. ചിത്രത്തിൽ‍ മോഹൻ‍ലാലിനൊപ്പം മീന, അൻസിബ, എസ്തർ‍, സിദ്ദിഖ്, ആശ ശരത്, സിദ്ദിഖ് എന്നിങ്ങനെ ആദ്യ ഭാഗത്തിലെ താരങ്ങളും പ്രധാന വേഷം ചെയ്തു. രണ്ടാം ഭാഗത്തിൽ‍ മുരളി ഗോപി , സായികുമാർ‍, ഗണേഷ് കുമാർ‍ തുടങ്ങിയവരും പ്രധാന വേഷത്തിലെത്തി.

You might also like

  • Lulu Exchange
  • Straight Forward

Most Viewed