കോബ്രയിൽ വിക്രമിനൊപ്പം കനിഹയും
ചെന്നൈ: വിക്രമിനെ നായകനാക്കി ആർ.അജയ് ജ്ഞാനമുത്തു സംവിധാനം ചെയ്യുന്ന കോബ്രയിൽ കനിഹ പ്രധാന വേഷത്തിൽ എത്തുന്നു. ശ്രീനിധി ഷെട്ടിയാണ് കോബ്രയിലെ നായിക. മലയാളത്തിൽനിന്ന് മിയ, ബാബുആന്റണി, സർജാനോഖാലിദ്, മാമുക്കോയ എന്നിവരും താരനിരയിലുണ്ട്. ക്രിക്കറ്റ് താരം ഇർഫാൻ പത്താന്റെ അരങ്ങേറ്റ ചിത്രംകൂടിയാണ് കോബ്ര.
എ.ആർ. റഹ്‌മാനാണ് സംഗീതം. സെവൻ സ്ക്രീൻ സ്റ്റുഡിയോസിന്റെ ബാനറിൽ എസ്.എസ്. ലളിത് കുമാറാണ് കോബ്ര നിർമ്മിക്കുന്നത്. ഹരീഷ് കണ്ണൻ ഛായാഗ്രഹണം നിർവഹിക്കുന്നു.

