അഫ്ഗാനിൽ സർക്കാർ വാഹനത്തിന് നേരെ ബോംബാക്രമണം: 3 മരണം; 11 പേർക്ക് പരിക്ക്


കാബൂൾ: അഫ്ഗാനിന്റെ തലസ്ഥാന നഗരമായ കാബൂളിൽ സർക്കാർ വാഹനത്തിന് നേരെയുണ്ടായ ബോംബാണക്രമണത്തിൽ 3 പേർ കൊല്ലപ്പെടുകയും 11 പേർക്ക് ഗുരുതരമായി പരിക്കേൽക്കുകയും ചെയ്തു. കാബൂളിലെ ജില്ല 17−ലെ സാർ−ഇ−കോട്ടാലിലാണ് ഭീകരാക്രമണം നടന്നത്.

അഫ്ഗാന്റെ വാർത്താവിതരണ പ്രക്ഷേപണ വകുപ്പിന്റെ ഉദ്യോഗസ്ഥന്മാരുടെ ബസ്സിനെ ലക്ഷ്യം വെച്ചാണ് ഭീകരന്മാർ ബോംബാക്രമണം നടത്തിയത്. ഇന്നു രാവിലെയാണ് സംഭവം. ബോംബാക്രമണത്തിന്റെ ഉത്തരവാദിത്വം ആരും ഇതുവരെ ഏറ്റെടുത്തിട്ടില്ല.

തിങ്കളാഴ്ച സർക്കാർ വകുപ്പിന്റെ മറ്റൊരു ബസ്സിന് നേരെയുണ്ടായ ആക്രണത്തിൽ ഒരു ഗർഭിണിയായ സ്ത്രീയും ഒരു കുട്ടിയുമടക്കം അഞ്ചുപേർ കൊല്ലപ്പെട്ടിരുന്നു. അതേ ആക്രമണത്തിൽ 13 പേർക്കും പരിക്കേറ്റിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed