പൃഥ്വിരാജും നിവിൻ പോളിയും ഡേറ്റ് തരില്ല; നയം വ്യക്തമാക്കി ശ്രീകുമാരൻ തന്പി


കൊച്ചി: അപമാനം സഹിച്ച് സദ്യ ഉണ്ണുന്നതിനേക്കാൾ അഭിമാനത്തോടെ കഞ്ഞി കുടിക്കുന്നതാണ് നല്ലതെന്ന് സംവിധായകനും ഗാനരചയിതാവുമായ ശ്രീകുമാരൻ തന്പി. സിനിമ മേഖലയിലെ താരാധിപത്യത്തെ കുറിച്ച് ഒരു സിനിമാ മാധ്യമത്തോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. സിനിമ പിടിക്കാനായി താരങ്ങളുടെ കാലു പിടിക്കാൻ വയ്യ. മമ്മൂട്ടിയുടേയും മോഹൻലാലിന്റേയും വഴിയിൽ തന്നെയാണ് പുതിയ താരങ്ങളും. ഇവരൊക്കെ സിനിമയിൽ സംവിധായകരേക്കാൾ മുകളിൽ നിൽക്കുവാൻ താൽപ്പര്യപ്പെടുന്നവരാണ്. ക്യാമറ ആംഗിളുകൾ തീരുമാനിക്കുന്നത് പലപ്പോഴും താരങ്ങളാണ്. അതുകൊണ്ടു തന്നെ ഇപ്പോഴത്തെ സൂപ്പർ താരങ്ങളായ നിവിൻ പോളിയും പൃഥ്വിരാജും എനിയ്ക്കു തീയതി തരില്ല. അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഞാൻ പുതിയ ഒരു സിനിമ എടുക്കുന്പോൾ ഇപ്പോഴത്തെ താരങ്ങൾ ഒന്നും തീയതി തരില്ലെന്ന് ഉറപ്പാണ് . അതിനു വേണ്ടി മെനക്കെടുന്നുമില്ല. പുതിയ ഒരു ആളെ വെച്ച് സിനിമ ചെയ്യും. താരമൂല്യം തിയറ്റർ സിനിമയ്ക്ക് മാത്രമല്ല ഓൺലൈൻ പ്ലാറ്റ്‌ഫോമിനും ഉണ്ട്. ഒടിടിയിൽ പടം വിൽക്കണമെങ്കിൽ താരം വേണ്ടേ. ഫഹദ് ഉണ്ടായത് കൊണ്ടല്ലേ സിയൂസൂൺ വിറ്റുപോയത്. അപ്പോൾ വെല്ലുവിളികളും ഉണ്ടാകും. എങ്കിലും സിനിമ ചെയ്യും’. ശ്രീകുമാരൻ തന്പി വ്യക്തമാക്കി.

You might also like

Most Viewed