ജോജു ജോർജ് നായകനാവുന്ന''പീസ് "


കൊച്ചി : ജോജു ജോർജിനെ നായകനാക്കി സൻഫീർ.കെ സംവിധാനം ചെയ്യുന്ന പീസ് എന്ന സിനിമയുടെ ചിത്രീകരണം തൊടുപുഴയിൽ തുടങ്ങി. സ്ക്രിപ്റ്റ് ഡോക്ടർ പിക്ചേഴ്സിന്റെ ബാനറിൽ നിർമ്മിക്കുന്ന ചിത്രത്തിൽ സിദ്ദീഖ്, ഷാലു റഹീം, വിജിലേഷ്, ആശാ ശരത്ത്, ലെന, അതിഥി രവി തുടങ്ങിയ താരങ്ങൾ അണിനിരക്കുന്ന ചിത്രത്തിന്റെ കഥാ,തിരക്കഥ, സംഭാഷണം സഫർ സനൽ, രമേഷ് ഗിരിജ എന്നിവർ ചേർന്ന് നിർവഹിക്കും.

ക്യാമറ ഷമീർ ഗിബ്രൻ, എഡിറ്റർ നൗഫൽ അബ്ദുള്ള, ആർട്ട്‌ശ്രീജിത്ത് ഓടക്കാലി, സംഗീതം ജുബൈർ മുഹമ്മദ്, പ്രൊജക്ട് ഡിസൈനർ ബാദുഷ, പ്രൊഡക്ഷൻ കൺട്രോളർ പ്രതാപൻ കല്ലിയൂർ, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് സക്കീർ ഹുസൈൻ,ഫഹദ്, കോസ്റ്റ്യൂം ഡിസൈനിങ് ജിഷാദ്, മേക്കപ്പ് ഷാജി പുൽപ്പള്ളി, സ്റ്റിൽസ് ജിതിൻ മധു, ചീഫ് അസോ: ഡയറക്ടർ കെ.ജെ വിനയൻ, അസോ: ഡയറക്ടർ മുഹമ്മദ് റിയാസ്.വാർത്ത പ്രചാരണം പി.ശിവപ്രസാദ്

You might also like

  • Lulu Exchange
  • Straight Forward

Most Viewed