വീണ്ടും ഗാനം ആലപിക്കാന്‍ ധനുഷ്


ചെന്നൈ: അക്ഷയ് കുമാർ ,സാറ അലി ഖാൻ ചിത്രം 'ആഡ്‌രംഗി രേ' എന്ന ചിത്രത്തിലൂടെ ധനുഷ് വീണ്ടും ബോളിവുഡിലേക്ക്. ചിത്രത്തിൽ തമിഴ് വേഷത്തിലാണ് ധനുഷ് എത്തുന്നത്. അതിനോടൊപ്പം ധനുഷ് ചിത്രത്തിൽ ഒരു ഗാനം ആലപിക്കുകയും ചെയ്യുന്നു. സംഗീതം എ.ആർ റഹ്മാൻ. ആനന്ദ് എൽ റായ് യാണ് ചിത്രത്തിന്റെ സംവിധാനം. ആനന്ദ്- ധനുഷ് കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രമാണിത്.'രാഞ്ജന' എന്ന ചിത്രത്തിൽ ധനുഷ് നായകനായിട്ടുണ്ട്. തമിഴിൽ ധനുഷ് പാട്ടുകൾ ആലപിച്ചിട്ടുണ്ടെങ്കിലും ഹിന്ദിയിൽ ആദ്യമായാണ് ധനുഷ് ആലപിക്കുന്നത്. 

ദേശിയ പുരസ്‌കാര ജേതാവായ ഹിമാൻഷു ശർമ്മയാണ് ചിത്രത്തിന്റെ തിരക്കഥ . നിർത്തിവച്ച ചിത്രീകരണം കോവിഡ് മാനദണ്ഡങ്ങൾ പാലിച്ച് ഇപ്പോൾ പുനരാരംഭിച്ചു. ചിത്രത്തിന്റെ റിലീസ് അടുത്ത വർഷം കാണുമെന്ന് അണിയറ പ്രവർത്തകർ പറഞ്ഞു. .ലൗ ആജ് കൽ ' സിനിമയ്ക്കുശേഷം സാറ അലി ഖാൻ നായികയാവുന്ന സിനിമയാണ് 'ആഡ്‌രംഗി രേ'

You might also like

  • Lulu Exchange
  • Straight Forward

Most Viewed