ഒ.ടി.ടി, ഓണ്‍ലൈന്‍ മാധ്യമ നിയന്ത്രണത്തിന് എതിരെ മുരളി ഗോപി
കൊച്ചി ഓണ്‍ലൈന്‍ മാധ്യമങ്ങളെയും ഒടിടി പ്ലാറ്റ് ഫോമുകളെയും നിയന്ത്രിക്കാനുളള കേന്ദ്ര സര്‍ക്കാര്‍ നീക്കത്തിനെതിരെ നടനും തിരക്കഥാകൃത്തുമായ മുരളി ഗോപി. സർക്കാരിന്റെ രാഷ്ട്രീയ അജണ്ട, സവിശേഷമായ ലക്ഷ്യം വെച്ചുളള പ്രത്യയശാസ്ത്ര പ്രചാരണം എന്നിവയില്‍ നിന്ന് സര്‍ഗസൃഷ്ടികളെ സംരക്ഷിക്കേണ്ടത് ജനാധിപത്യത്തെ സംബന്ധിച്ച് വളരെ പ്രധാനപ്പെട്ടതാണ്.
സര്‍ഗാത്മകതയെ സെന്‍സര്‍ ചെയ്യാനുളള നീക്കങ്ങള്‍ ഏത് ക്രിയേറ്റീവ് പ്ലാറ്റ് ഫോമില്‍ ഉണ്ടായാലും അതിനെ കൂട്ടായി നിയമപരമായി നേരിടണം. മുരളി ഗോപി ഫെയ്സ് ബുക്കിൽ കുറിച്ചു. സേ നോ ടു സെന്‍സര്‍ഷിപ്പ് എന്ന ഹാഷ്ടാഗോടെയാണ് അദ്ദേഹം ഇക്കാര്യം പങ്കുവെച്ചത്.
ഓൺലൈൻ ന്യൂസ് പോർട്ടലുകളും ഒടിടി പ്ലാറ്റ് ഫോമുകളെയും കേന്ദ്ര വാര്‍ത്താ വിതരണ പ്രക്ഷേപണ മന്ത്രാലയത്തിൻ്റെ കീഴിലാക്കിയാണ് കേന്ദ്ര സർക്കാർ ഉത്തരവ് പുറപ്പെടുവിച്ചത്. നെറ്റ്ഫ്‌ളിക്‌സ്, ആമസോണ്‍ പ്രൈം അടക്കമുള്ള ഒ.ടി.ടി പ്ലാറ്റ്‌ഫോമുകളിലെ കണ്ടന്റുകള്‍ക്കും ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ പബ്ലിഷ് ചെയ്യുന്ന കണ്ടന്റുകള്‍ക്കും ഇനി മുതല്‍ നിയന്ത്രണം ബാധകമായിരിക്കും.

