കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് ഇരുപതിനായിരം എന്‍-95 മാസ്‌ക്ക നല്‍കി ഷാരൂഖ് ഖാന്‍


ന്യൂഡല്‍ഹി: കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് കേരളത്തിന് സഹായഹസ്തവുമായി ബോളിവുഡ് കിംഗ് ഖാന്‍. ഇരുപതിനായിരം എന്‍ 95 മാസ്‌കുകളാണ് ഷാരൂഖ് ഖാന്റെ മീര്‍ ഫൗണ്ടേഷന്‍ കേരളത്തിന് നല്‍കിയിരിക്കുന്നത്. താരങ്ങളായ ഇന്ദ്രജിത്ത്, രാജശ്രീ ദേശ്പാണ്ഡെ എന്നിവരാണ് കേരളത്തിലെ കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളെ കുറിച്ച് ഷാരൂഖിന്റെ ശ്രദ്ധയില്‍ പെടുത്തിയത്. ഷാരൂഖ് ഖാനും മീര്‍ ഫൗണ്ടേഷനും ആരോഗ്യ വകുപ്പ് മന്ത്രി കെ.കെ. ശൈലജ നന്ദി അറിയിച്ചു. ആസിഡ് ആക്രമണത്തിന്റെ ഇരകള്‍ക്കായി രൂപീകരിച്ച മീര്‍ ഫൗണ്ടേഷന്‍ കോവിഡ് പ്രതിരോധത്തിലും പ്രവര്‍ത്തിക്കുന്നുണ്ട്.

മഹാരാഷ്ട്ര, പശ്ചിമ ബംഗാള്‍ തുടങ്ങിയ സംസ്ഥാനങ്ങള്‍ക്കും കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങള്‍ക്ക് നിരവധി സഹായങ്ങള്‍ ഷാരൂഖ് ഖാനും മീര്‍ ഫൗണ്ടേഷനും ചെയ്തിട്ടുണ്ട്. പിപിഇ കിറ്റുകളും മാസ്‌ക്കുകളും ഷാരൂഖും ഫൗണ്ടേഷനും വിതരണം ചെയ്തിരുന്നു. ലോക്ഡൗണിനിടെ ബുദ്ധിമുട്ടിയ ദിവസവേതനക്കാര്‍ക്ക് ഭക്ഷണവും സഹായങ്ങളും താരം എത്തിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed