നെടുമുടി വേണുവിന്റെ മകന്‍ വിവാഹിതനായി


കൊച്ചി: നെടുമുടി വേണുവിന്റെ ഇളയ മകന്‍ കണ്ണന്‍ വിവാഹിതനായി. വൃന്ദ പി. നായര്‍ ആണ് വധു. ചെമ്പഴന്തി വിഷ്ണുവിഹാറില്‍ പുരുഷോത്തമന്റെയും വസന്തകുമാരിയുടെയും മകള്‍ ആണ് വൃന്ദ. ചെമ്പഴന്തിയില്‍ അണിയൂര്‍ ദുര്‍ഗാ ദേവി ക്ഷേത്രത്തില്‍ വെച്ചായിരുന്നു വിവാഹം.

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളുമാണ് വിവാഹത്തില്‍ പങ്കെടുത്തത്. സിനിമാപ്രവര്‍ത്തകര്‍ വിവാഹത്തിന് ഉണ്ടായിരുന്നില്ല. കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചാണ് വിവാഹം നടന്നത്.

വിവാഹ ഫോട്ടോകളും വീഡിയോകളുമാണ് ഇപ്പോള്‍ പുറത്തു വിട്ടിരിക്കുന്നത്. ടി ആര്‍ സുശീലയാണ് നെടുമുടി വേണുവിന്റെ ഭാര്യ. ഉണ്ണി ഗോപാല്‍ ആണ് നെടുമുടി വേണുവിന്റെ മൂത്ത മകന്‍. ഉണ്ണിയുടെ വിവാഹം നേരത്തെ കഴിഞ്ഞിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed