സഞ്‌ജയ് ദത്ത് അർബുദമുക്തനായി

ന്യൂഡല്‍ഹി: ബോളിവുഡ് താരം സഞ്‌ജയ് ദത്ത് അര്‍ബുദമുക്‌തന്‍. ആരാധകര്‍ക്കുള്ള കുറിപ്പിലാണു രോഗത്തെ കീഴ്‌പ്പെടുത്തിയ വിവരം ദത്ത് പങ്കുവച്ചത്. "ഈ യുദ്ധത്തില്‍ വിജയി"ച്ചെന്നായിരുന്നു താരത്തിന്റെ കുറിപ്പ്. തനിക്കും കുടുംബത്തിനും പ്രയാസമേറിയ നാളുകളാണു കഴിഞ്ഞുപോയതെന്നു ദത്ത് കുറിപ്പില്‍ വ്യക്‌തമാക്കി. തന്റെ കരുത്തരായ പടയാളികള്‍ക്ക് ഏറ്റവും കടുത്ത യുദ്ധസാഹചര്യങ്ങളാണു ദൈവമൊരുക്കുന്നത്.
കഴിഞ്ഞ കുറച്ച് ആഴ്ചകള്‍ എനിക്കും എന്റെ കുടുംബത്തിനും വളരെ പ്രയാസകരമായ സമയമായിരുന്നു. എന്നാല്‍ അവര്‍ പറയുന്നത് പോലെ, ദൈവം തന്റെ ശക്തരായ പോരാളികള്‍ക്ക് ഏറ്റവും കഠിനമായ യുദ്ധങ്ങള്‍ നല്‍കുന്നു. ഇന്ന്, എന്റെ കുട്ടികളുടെ ജന്മദിനത്തോടനുബന്ധിച്ച്, ഈ യുദ്ധത്തില്‍ നിന്ന് വിജയിയായി പുറത്തുവന്നതില്‍ എനിക്ക് സന്തോഷമുണ്ട്, എനിക്ക് കഴിയുന്ന ഏറ്റവും മികച്ച സമ്മാനം അവര്‍ക്ക് നല്‍കാന്‍ കഴിയുന്നു.
ഒടുവില്‍ ഇന്ന്, എന്റെ കുഞ്ഞുങ്ങളുടെ ജന്മദിനത്തില്‍ ആ യുദ്ധത്തില്‍ വിജയിയായി പുറത്തുവരാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ട് ദത്ത് കുറിച്ചു. തന്നെ ചികിത്സിച്ച കോകിലാ ബെന്‍ ആശുപത്രിയിലെ ഡോക്‌ടര്‍മാര്‍ക്കും മറ്റ് ആരോഗ്യപ്രവര്‍ത്തകര്‍ക്കും രോഗമുക്‌തിക്കായി പ്രാര്‍ത്ഥിച്ച എല്ലാവര്‍ക്കും അദ്ദേഹം നന്ദി പ്രകാശിപ്പിച്ചു. ഏതാനും മാസം മുമ്പാണ് തനിക്കു ശ്വാസകോശ അര്‍ബുദം ബാധിച്ചതായി സഞ്‌ജയ് ദത്ത് വെളിപ്പെടുത്തിയത്. മുംബൈയിലെ കോകിലബെന്‍ ആശുപത്രിയിലെ ഡോക്ടര്‍മാര്‍ക്കും നഴ്സുമാര്‍ക്കും മെഡിക്കല്‍ സ്റ്റാഫുകള്‍ക്കും ദത്ത് നന്ദി പറഞ്ഞു.