ലാലിന്റെ നേതൃത്വത്തിൽ അമ്മയിലെ അംഗങ്ങൾ ഒത്തുകൂടി
അമ്മ പ്രസിഡന്റ് മോഹൻലാലിന്റെ നേതൃത്വൽ താരങ്ങൾ ഒത്തുചേർന്നു. ഇന്നലെയാണ് താരങ്ങൾ ഒത്തുകൂടിയത്. ഇതിന്റെ ചിത്രം സോഷ്യൽ മീഡിയയിൽ വൈറലായിക്കൊണ്ടിരിക്കുകയാണ്.
നടൻ ബാബു രാജ്, ടിനി ടോം, ഇന്ദ്രൻസ്,ഇടവേള ബാബു,അജുവർഗീസ്,ഹണി റോസ്, ജയസൂര്യ, സിദ്ദിഖ് തുടങ്ങിയവരാണ് മീറ്റിൽ പങ്കെടുത്തത്.
കൊവിഡ് ഭീഷണി മൂലം നിർത്തിവച്ച ചിത്രങ്ങളുടെ ഷൂട്ടിംഗ് പുനരാരംഭിക്കുന്നതും,ചില സിനിമകളുടെ ഓൺലൈൻ റിലീസ് തീരുമാനിച്ചതിന്റെയുമൊക്കെ പശ്ചാത്തലത്തിൽ യോഗത്തിന് പ്രാധാന്യം ഏറെയാണ്.

