രജിഷ- ഷൈൻ ടോം ചാക്കോ ചിത്രം ‘ലൗ’
ഉണ്ട എന്ന മമ്മൂട്ടി ചിത്രത്തിന് ശേഷം ഖാലിദ് റഹ്‌മാൻ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘ലൗ’. അഞ്ചാം പാതിരാ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം ആഷിക്ക് ഉസ്മാൻ നിർമിക്കുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ ഓഗസ്റ്റ് 28-ന് വൈകിട്ട് 7 മണിക്ക് പുറത്ത് വിടും. ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത് രജീഷ വിജയനും ഷൈൻ ടോം ചാക്കോയും ആണ്.
കോവിഡ് കാലത്ത് ഷൂട്ട് തുടങ്ങി , തീർത്ത ഇന്ത്യയിലെ തന്നെ ഏക സിനിമയാണ് ‘ലൗ ‘. ചിത്രത്തിന്റെ സംഗീത സംവിധാനം നിർവിക്കുന്നത് യക്സൻ ഗാരി പെരേരയും നേഹ എസ് നായരും ആണ്. ഛായാഗ്രഹണം ജിംഷി ഖാലിദും എഡിറ്റിംഗ് നൗഫൽ അബ്ദുല്ലയും ആണ് കലാ സംവിധാനം ഗോകുൽ ദാസും ആണ്.

