വീണ്ടും ത്രില്ലര്‍ സിനിമയുമായി എം. പത്മകുമാർ


ജോസഫ് എന്ന സിനിമയ്ക്ക് ശേഷം അതേ വിഭാഗത്തില്‍പ്പെട്ട സിനിമയുമായി സംവിധായകൻ എം. പത്മകുമാര്‍. വിനോദ് ഗുരുവായൂര്‍ ആണ് ചിത്രത്തിന് തിരക്കഥ ഒരുക്കുക.

കേരളത്തില്‍ നിന്ന് കൊടൈക്കനാലിലേയ്‍ക്ക് വിനോദയാത്ര നടത്തുന്ന വിദ്യാര്‍ത്ഥികളുടെ കഥയാണ് ചിത്രം പറയുന്നത്. വിനോദ യാത്രയില്‍ സംഭവിക്കുന്ന ചില പ്രശ്‍നങ്ങളായി ത്രില്ലറായി സിനിമയുടെ ഭാഗമാകുക. ശിഖാമണി എന്ന ചിത്രത്തിലൂടെ സ്വതന്ത്ര സംവിധായകനായ വിനോദ് ഗുരുവായൂരാണ് സിനിമയുടെ തിരക്കഥാകൃത്ത്.
പത്മകുമാറിന്റെ ശിക്കാറില്‍ ക്രിയേറ്റീവ് കോണ്‍ട്രിബ്യൂട്ടറായിട്ടും വിനോദ് ഗുരുവായൂര്‍ പ്രവര്‍ത്തിച്ചിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed