സാറ അലിഖാനും സുശാന്ത് സിങ്ങും പ്രണയത്തിലായിരുന്നുവെന്ന് വെളിപ്പെടുത്തൽ


സെയ്ഫ് അലിഖാന്റെ മകള്‍ സാറ അലിഖാനും സുശാന്ത് സിങ് രജ്പുത്തും പ്രണയത്തിലായിരുന്നുവെന്ന് നടന്റെ സുഹൃത്ത് സാമുവല്‍ ഹോക്കിപ്. സാമുവൽ സോഷ്യൽ മീഡിയയിൽ പറയുന്നത് ഇങ്ങനെ

”കേദാര്‍നാഥിന്റെ പ്രമോഷന്‍ കാലം ഞാന്‍ ഓര്‍ക്കുന്നു… സുശാന്തും സാറയും തികച്ചും പ്രണയത്തിലായിരുന്നു… അവര്‍ തമ്മില്‍ പിരിയാന്‍ സാധിക്കാത്ത ബന്ധമുണ്ടായിരുന്നു..ശുദ്ധവും നിഷ്‌ക്കളങ്കവുമായത്. ഇരുവരും പരസ്പരം വളരെയധികം ബഹുമാനിച്ചിരുന്നു. സുശാന്തിന്റെ ജീവിതത്തിലെ എല്ലാവരോടും സാറയ്ക്ക ആത്മാര്‍ത്ഥമായ ബഹുമാനമുണ്ടായിരുന്നു…കുടുംബം, സുഹൃത്തുക്കള്‍, ഉദ്യോഗസ്ഥര്‍ എന്നിങ്ങനെ എല്ലാവരോടും. സോഞ്ചിരിയയുടെ ബോക്‌സോഫീസ് പ്രകടനത്തിന് പിന്നാലെ സുശാന്തുമായി ബന്ധം വേര്‍പ്പെടുത്താനുള്ള സാറയുടെ തീരുമാനം ബോളിവുഡ് മാഫിയയുടെ ഏതെങ്കിലും സമ്മര്‍ദ്ദം മൂലമാണോ എന്ന് ഞാന്‍ അത്ഭുതപ്പെടുന്നു.”

കേദര്‍നാഥ് സിനിമയുടെ സമയത്ത് സുശാന്തും സാറയും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. എന്നാല്‍ ഇക്കാര്യം ഇരുവരും ഔദ്യോഗികമായി സ്ഥിരീകരിച്ചിരുന്നില്ല. കേദാര്‍നാഥ് റിലീസായപ്പോഴും സാറയ്ക്ക് ലഭിച്ചത്ര പ്രശസ്തി സുശാന്തിന് ലഭിച്ചിട്ടില്ലെന്നും സംവിധായകന്‍ അഭിഷേക് കപൂര്‍ പറഞ്ഞിരുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed