അയോ­ദ്ധ്യയു­ടെ­ കഥ സി­നി­മയാ­കുന്നു


യോദ്ധ്യയുടെ കഥ സിനിമയാക്കുമെന്ന് പ്രഖ്യാപിച്ച് മുൻ‍ സെൻസർ‍ ബോർ‍ഡ് അദ്ധ്യക്ഷനും ചലച്ചിത്ര നിർ‍മ്മാതാവും സംവിധായകനുമായ പഹ്്‍ലാജ് നിഹലാനി. ‘അയോദ്ധ്യ കി കഥ’ എന്ന പേരിലെത്തുന്ന ചിത്രത്തിന്‍റെ അനൗൺസ്‍മെന്‍റ് പോസ്റ്ററിൽ‍ ശ്രീരാമന്റെ ചിത്രമാണുളളത്. താരങ്ങളെയോ മറ്റ് അണിയറ പ്രവർ‍ത്തകരെയോ ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ഇതൊരു ബഹുഭാഷാ ചിത്രമായിരിക്കും. നവംബർ‍ 21−ന് ചിത്രീകരണം ആരംഭിച്ച് 2021 ദീപാവലിക്ക് റിലീസ് ചെയ്യാനാണ് തീരുമാനം.

1982 മുതൽ‍ നിരവധി ബോളിവുഡ് ചിത്രങ്ങളുടെ നിർ‍മ്മാതാവും വിതരണക്കാരനുമാണ് പഹ്‍ലാജ് നിഹലാനി. സെൻസർ‍ ബോർ‍ഡ് അദ്ധ്യക്ഷനായിരുന്ന കാല
ത്ത് പലപ്പോഴും ഇദ്ദേഹത്തിനെതിരെ വിമർശനം ഉയർന്നിരുന്നു. 2017 ആഗസ്റ്റിലാണ് സെൻസർ‍ ബോർ‍ഡ് അദ്ധ്യക്ഷ സ്ഥാനത്തു നിന്ന് നിഹലാനി പുറത്താക്കപ്പെടുന്നത്. ഗോവിന്ദ ഡബിൾ‍ റോളിലെത്തിയ ‘രംഗീല രാജ’ (2019)യാണ് നിഹലാനി സംവിധാനം ചെയ്ത ചിത്രം. എന്നാൽ‍ ഇത് ശ്രദ്ധ നേടിയില്ല.

You might also like

  • Lulu Exchange
  • Straight Forward

Most Viewed