വി­നാ­യകനെ­ ആശംസി­ച്ച് മോ­ഹൻ­ലാ­ലും


ഈ കഴിഞ്ഞ സി ബി എസ് ഇ പന്ത്രണ്ടാം ക്ലാസ് പരീക്ഷയിൽ അഞ്ഞൂറിൽ നാനൂറ്റി തൊണ്ണൂറ്റിമൂന്നു മാർക്കും നേടി റാങ്കോടെ വിജയിച്ച തൊടുപുഴ സ്വദേശിയായ വിനായകിനെ തേടി സൂപ്പർസ്റ്റാർ മോഹൻലാലും. ഇപ്പോൾ കൊച്ചിയിൽ സ്വകാര്യ ഹോട്ടലിൽ ക്വറന്റീനിൽ കഴിയുന്ന മോഹൻലാൽ വിനായകിനെ ഫോണിൽ വിളിക്കുകയും തന്റെ ആശംസകൾ അറിയിക്കുകയും ചെയ്തു. ആരാധിക്കുന്ന താരത്തോട് ആവേശം കൊണ്ടും സന്തോഷാധിക്യം കൊണ്ടും വാക്കുകൾ കിട്ടാതെ ആദ്യം ഉഴറിയ വിനായക് പിന്നീട് ലാലേട്ടനോട് എല്ലാ വിവരങ്ങളും സംസാരിച്ചു. ഇനി ബികോമിന് ചേരാൻ ഡൽഹി യൂണിവേഴ്സിറ്റിയിൽ അപേക്ഷിച്ചിരിക്കുകയാണ് താനെന്നു വിനായക് പറഞ്ഞപ്പോൾ പഠനത്തിനായി എന്താവശ്യമുണ്ടെങ്കിലും തന്നെ വിളിക്കണമെന്നും മോഹൻലാൽ പറഞ്ഞു. തന്റെ അച്ഛന്റെയും അമ്മയുടേയും പേരിലുള്ള വിശ്വ ശാന്തി ഫൗണ്ടേഷൻ വഴി വിനായകിന് എന്ത് ആവശ്യമുണ്ടെങ്കിലും ചെയ്തു കൊടുക്കാമെന്നും മോഹൻലാൽ പറഞ്ഞു.

വിനായകിന്റെ കുടുംബാംഗങ്ങളുടെ സുഖ വിവരങ്ങളും അന്വേഷിച്ചതിനു ശേഷമാണു മോഹൻലാൽ സംസാരം അവസാനിപ്പിച്ചത്. നേരത്തെ യുവ താരം ദുൽഖർ സൽമാൻ വിനായകിനെ വിളിക്കുകയും ഒരു ഫോൺ സമ്മാനമായി നൽകുകയും ചെയ്തിരുന്നു. അതുപോലെ തന്നെ നടനും രാജ്യ സഭാ എംപിയുമായ സുരേഷ് ഗോപിയും ഈ കൊച്ചു മിടുക്കനെ അഭിനന്ദിക്കുകയും ഡൽഹിയിൽ പഠിക്കാനും താമസിക്കാനുമടക്കമുള്ള സൗകര്യങ്ങൾ ചെയ്തു തരാമെന്നു അറിയിക്കുകയും ചെയ്തു. പ്രധാന മന്ത്രി നരേന്ദ്ര മോദിയടക്കം വിനായകിനെ വിളിച്ചഭിനന്ദിച്ചിരുന്നു. സി ബി എസ് സിയിൽ കോമേഴ്‌സ് ആയിരുന്നു വിനായക് പഠിച്ച വിഷയം.

You might also like

  • Arjun Chess Accademy
  • Lulu Exchange
  • NEC
  • Straight Forward

Most Viewed