നടി രേഖയുടെ ബാന്ദ്രയിലെ ബംഗ്ലാവ് ബിഎംസി അധികൃതർ പൂട്ടി
ന്യൂഡൽഹി: ബോളിവുഡ് നടി രേഖയുടെ ബാന്ദ്രയിലെ ബംഗ്ലാവ് ബിഎംസി അധികൃതർ പൂട്ടി. സുരക്ഷാ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിനെ തുടർന്നാണ് ബംഗ്ലാവ് പൂട്ടിയത്. പ്രദേശം കണ്ടെയ്ൻമെന്‍റ് സോൺ ആണെന്ന് പ്രഖ്യാപിച്ച് ബിഎംസി അധികൃതർ ബംഗ്ലാവിന് പുറത്ത് ബോർഡ് സ്ഥാപിച്ചു.
നേരത്തെ ആമിർ ഖാൻ, ബോണി, ജാൻവി കപൂർ, കരൺ ജോഹർ എന്നീ സെലിബ്രിറ്റികളുടെ സഹായികൾക്ക് കോവിഡ് സ്ഥിരീകരിച്ചിരുന്നു. ബോളിവുഡ് മെഗാസ്റ്റാർ അമിതാഭ് ബച്ചനും കുടുംബത്തിനും കോവിഡ് ബാധിച്ചു. അമിതാഭ്, അഭിഷേക്, ഐശ്വര്യ, ആരാധ്യ എന്നിവർക്കാണ് കോവിഡ് സ്ഥിരീകരിച്ചത്.

