എസ്. ജാനകി മരിച്ചതായി വ്യാജ പ്രചരണം
ചെന്നൈ: ഗായിക എസ്. ജാനകി മരിച്ചുവെന്ന സമൂഹിക മാധ്യമ പ്രചരണം. ഇത് തെറ്റായ വിവരമാണെന്ന് ബന്ധുക്കൾ അറിയിച്ചു ആശുപത്രിയിൽ പ്രവേശിപ്പിക്കപ്പെട്ട ഗായിക ശസ്ത്രക്രിയയ്ക്കിടയിൽ മരണപ്പെട്ടു എന്ന വ്യാജവാർത്തയാണ് പ്രചരിച്ചത്. ശസ്ത്രക്രിയക്ക് ശേഷം ജാനകി സുഖം പ്രാപിച്ച് വരികയാണെന്നും മരണപ്പെട്ടു എന്ന തരത്തിൽ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തകൾ വ്യാജമാണെന്നും കുടുംബം അറിയിച്ചു.

