വി.എ ശ്രീകുമാറിനെതിരെ എം.ടി സുപ്രീംകോടതിയിൽ


ന്യൂഡൽഹി: സംവിധായകൻ വി.എ ശ്രീകുമാറിനെതിരെ സാഹിത്യകാരൻ എം.ടി വാസുദേവൻ നായർ സുപ്രീംകോടതിയെ സമീപിച്ചു. രണ്ടാമൂഴം സിനിമയാക്കുന്നതിൽ നിന്ന് വി.എ ശ്രീകുമാറിനെ തടയണമെന്നാവശ്യപ്പെട്ട് എം.ടി തടസ്സഹർജിയാണ് ഫയൽ ചെയ്തിരിക്കുന്നത്. തർക്കം മധ്യസ്ഥചർച്ചയ്ക്ക് വിടണം എന്ന ശ്രീകുമാറിന്‍റെ ആവശ്യം ഹൈക്കോടതി നേരത്തെ തള്ളിയിരുന്നു. ഇതിന് എതിരെ ശ്രീകുമാർ സുപ്രീം കോടതിയിൽ ഹർജി നൽകിയാൽ തന്‍റെ വാദം കേൾക്കാതെ നടപടികൾ സ്വീകരിക്കരുത് എന്ന് ആവശ്യപ്പെട്ടാണ് എംടി യുടെ തടസ്സ ഹർജി.
കോഴിക്കോട് മുൻസിഫ് കോടതിയിലാണ് ആദ്യം എം.ടി ഹർജി നൽകിയത്. ഇതേത്തുടർന്ന് മധ്യസ്ഥത വേണമെന്നാവശ്യപ്പെട്ട് വി.എ ശ്രീകുമാർ അപ്പീൽ കോടതിയായ കോഴിക്കോട് ജില്ലാ ഫാസ്റ്റ് ട്രാക്ക് കോടതിയെ സമീപിച്ചു. ഫാസ്റ്റ് ട്രാക്ക് കോടതി ഇത് തള്ളി. പിന്നാലെ ശ്രീകുമാർ ഹൈക്കോേടതിയെ സമീപിച്ചു. ഹൈക്കോടതിയും ഈ ആവശ്യം തള്ളി. കേസ് മുൻസിഫ് കോടതിയിൽ തുടരുകയാണ്. ഈ സാഹചര്യത്തിൽ വി എ ശ്രീകുമാർ സുപ്രീംകോടതിയെ സമീപിക്കാൻ സാധ്യതയുണ്ടെന്ന സൂചനയെത്തുടർന്നാണ് എംടി തടസ്സഹർജി നൽകിയിരിക്കുന്നത്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed