ഗോ എയർ കൊച്ചിയിൽനിന്നു ഹൈദരാബാദിലേക്ക്
കൊച്ചി: കൊച്ചി − ഹൈദരാബാദ് റൂട്ടിൽ ഗോ എയറിന്‍റെ പുതിയ പ്രതിദിന വിമാന സർവീസുകൾ ആരംഭിച്ചു. നിലവിൽ ഈ റൂട്ടിൽ ഒരു പ്രതിദിന സർവീസ് മാത്രമാണുണ്ടായിരുന്നത്. ദക്ഷിണേന്ത്യയിലെ അതിവേഗം വളരുന്ന രണ്ടു നഗരങ്ങൾക്കിടയിൽ ഗോ എയറിന്‍റെ ശൃംഖലയെ കൂടുതൽ ശക്തിപ്പെടുത്തും.ബിസിനസ് യാത്രക്കാരെ ലക്ഷ്യമിടുന്ന ഗോ എയറിന്‍റെ പുതിയ വിമാനമായ ജി 8502 കൊച്ചിയിൽനിന്ന് രാവിലെ 9.15നു പുറപ്പെട്ട് 10.30നു ഹൈദരാബാദിൽ എത്തിച്ചേരും.

