അവതാർ; പ്രമുഖ ബോളിവുഡ് നടന്റെ വെളിപ്പെടുത്തൽ!!


ന്യൂഡൽഹി: 2009−ൽ‍ പുറത്തിറങ്ങിയ ജെയിംസ് കാമറൂണിന്റെ അവതാർ‍ ആഗോള വ്യാപകമായി ഏറെ ജനപ്രീതി നേടിയ ചിത്രമാണ്. ലോകത്തെ പണംവാരി ചിത്രങ്ങളിൽ‍ രണ്ടാം സ്ഥാനമാണ് ഈ വിസ്മയ ചിത്രത്തിനുള്ളത്. ഇപ്പോഴിതാ ഈ ചിത്രത്തിൽ‍ അഭിനയിക്കാൻ തനിക്ക് അവസരം ലഭിച്ചിരുന്നുവെന്നും ചിത്രത്തിന് അവതാർ‍ എന്ന് പേര് നിർ‍ദ്ദേശിച്ചത് താനാണെന്നും വെളിപ്പെടുത്തിയിരിക്കുകയാണ് ബോളിവുഡ് നടൻ ഗോവിന്ദ. 

“എനിക്ക് അവതാറിൽ‍ അഭിനയിക്കാൻ അവസരം ലഭിച്ചതാണ്. എന്നാൽ‍ ഇതിൽ‍  410 ദിവസവും ശരീരത്ത് നിറം പൂശി അഭിനയിക്കണമെന്നതിനാൽ‍ ഞാൻ പിന്മാറുകയായിരുന്നു. കാമറൂണിന് അവതാർ‍ എന്ന പേര് നിർ‍ദ്ദേശിച്ചതും ഞാനാണ്.” ഒരു ടോക് ഷോയിൽ‍ ഗോവിന്ദ പറഞ്ഞു.

“കാമറൂൺ അവതാർ‍ നന്നായി ചെയ്യുമെന്ന് എനിക്ക് ഉറപ്പായിരുന്നു. എന്നാൽ‍ അതിന് ഏഴ് വർ‍ഷമെങ്കിലും എടുക്കുമെന്നാണ് ഞാൻ അദ്ദേഹത്തോട് അഭിപ്രായപ്പെട്ടത്. അത് അദ്ദേഹത്തെ ചൊടിപ്പിച്ചു. അതെങ്ങനെ താങ്കൾ‍ക്ക് ഉറപ്പിച്ചു പറയാനാകുമെന്ന് അദ്ദേഹം എന്നോട് ചോദിച്ചു. അവസാനം ഞാൻ പറഞ്ഞപോലെ എട്ട്− ഒന്‍പത് വർ‍ഷം കൊണ്ടാണ് അത് റിലീസ് ചെയ്തത്.” ഗോവിന്ദ പറഞ്ഞു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed