എല്ലാത്തിനും വിശദീകരണം തരേണ്ടി വരുന്നത് ബുദ്ധിമുട്ടാണ്


ന്യൂഡൽഹി: സജീവമായി ആരാധകരോട് ഇടപെടുന്ന താരദന്പതികളാണ് വിരാട് കോഹ്ലിയും. തങ്ങളുടെ ജീവിതത്തിലുള്ള വിശേഷങ്ങൾ‍ ഇരുവരും ആരാധകരുമായി പങ്കുവെക്കാറുമുണ്ട്.  താൻ ഗർഭിണിയാണെന്ന തരത്തിൽ  സോഷ്യൽ‍ മീഡിയയിൽ‍ പ്രചരിക്കുന്ന വാർത്തകളോട് ഇപ്പോൾ പ്രതികരിച്ചിരിക്കുകയാണ് അനുഷ്ക ശർമ്മ. 

എല്ലാത്തിനും ഒരു വിശദീകരണം നൽ‍കുക എന്നത് വളരെ ബുദ്ധിമുട്ടാണ്. ഇത്തരം തികച്ചും സ്വകാര്യമായ വിഷയങ്ങൾ‍ താൻ വിശദീകരിക്കേണ്ട ആവശ്യമില്ലെന്നും അനുഷ്‌ക പറഞ്ഞു.

ഒരു നടി വിവാഹിതയായാൽ‍ അടുത്തഘട്ടം ആൾ‍ക്കാർ‍ സംസാരിക്കുക അവൾ‍ ഗർ‍ഭിണിയായോ എന്നാണ്. ഇത് മര്യാദയല്ല. ഓരോ ആൾ‍ക്കാരെയും അവരുടെ ജീവിതം ജീവിക്കാന്‍ അനുവദിക്കൂ. തോക്കിൽ‍ കയറി വെടിവയ്‌ക്കേണ്ട ആവശ്യമെന്താണ്. എല്ലാത്തിനും വിശദീകരണം തരേണ്ടിവരുന്നത് ബുദ്ധിമുട്ടാണ്. ഞാൻ‍ എന്തിനാണ് വിശദീകരിക്കുന്നത്− അനുഷ്‌ക ശർ‍മ്മ പറയുന്നു. തന്റെ ഏറ്റവും അടുത്ത സുഹൃത്തിനെയാണ് താൻ‍ വിവാഹം ചെയ്തത് എന്നും അനുഷ്‌ക ശർ‍മ്മ പറയുന്നു.

You might also like

  • Lulu Exchange
  • Straight Forward

Most Viewed