സൗബിനെ നായകനാക്കി ഭദ്രൻ‍ ഒരുക്കുന്ന ‘ജൂതൻ’


കൊച്ചി: സംവിധായകൻ ഭദ്രൻ സൗബിനെ നായകനാക്കി സംവിധാനം ചെയ്യുന്ന പുതിയ ചിത്രമാണ് ജൂതൻ‍. ഈ ചിത്രം ഒരു സൈക്കോളജിക്കൽ‍ മിസ്റ്ററി ത്രില്ലറായിരിക്കുമെന്നാണ് റിപ്പോർ‍ട്ട്. ഒരു യഥാർ‍ത്ഥ സംഭവ കഥയാണ് ചിത്രം പറയുന്നതെന്നാണ് സൂചന. സ്ഫടികത്തിലെ ആടുതോമയെ പോലെ തന്നെ എവിടെയൊക്കെയോ എന്തൊക്കെയോ നഷ്ടപ്പെട്ടു പോയ ഒരു മനുഷ്യന്റെ കഥയാണ് ജൂതനെന്നാണ് ഭദ്രൻ പറയുന്നത്.

‘ഡെക്കാൻ‍ ക്രോണിക്കിളിൽ‍ കണ്ട ഒരു ലേഖനമാണ് എന്നെ ജൂതൻ എന്ന സിനിമയിലേക്ക് അടുപ്പിച്ചതെന്ന് ഭദ്രൻ മുന്പൊരിക്കൽ‍ വ്യക്തമാക്കിയിരുന്നു. എന്നാൽ‍ ജൂതൻ എന്ന പേര് സിനിമയ്ക്ക് തീർ‍ച്ചയാക്കിയിട്ടില്ലെന്നാണ് റിപ്പോർ‍ട്ട്.

ചിത്രത്തിൽ‍ ജൂതന്റെ വേഷത്തിൽ‍ സൗബിൻ എത്തുന്നു. ജോജു ജോർ‍ജും ചിത്രത്തിൽ‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രത്തിൽ‍ റിമ കല്ലിങ്കലാണ് നായിക. ശിക്കാർ‍, നടൻ കനൽ‍ തുടങ്ങിയ സിനിമകളൊരുക്കിയ എസ്. സുരേഷ് ബാബുവാണ് ചിത്രത്തിന് തിരക്കഥയൊരുക്കുന്നത്. റൂബി ഫിലിംസിന്റെ ബാനറിൽ‍ തോമസ് ജോസഫ് പട്ടത്താനം, ജയന്ത് മാമെൻ‍ എന്നിവർ‍ ചേർ‍ന്നാണ് നിർ‍മ്മാണം. ലോകനാഥന്‍ എസ്. ഛായാഗ്രഹണം. സുഷിൻ ശ്യാം സംഗീതം, ബംഗ്ലാൻ കലാസംവിധാനം, സമീറ സനീഷ് വസ്ത്രാലങ്കാരം.

You might also like

  • Lulu Exchange
  • Straight Forward

Most Viewed