പ്രൊഡ്യൂസേഴ്‌സ് അസോസിയേഷന്‍ തിരഞ്ഞെടുപ്പ്; ഭരണസമിതി പാനലിന് വിജയം


തിരുവനന്തപുരം: സിനിമാ നിർമ്‍മാതാക്കളുടെ സംഘടനയായ കേരള ഫിലിം പ്രൊഡ്യൂസേഴ്‌സ് അസോസിയേഷൻ‍ തിരഞ്ഞെടുപ്പിൽ‍ ഭരണസമിതി പാനലിന് വൻ‍ വിജയം. എം. രഞ്ജിത്തിനെ പ്രസിഡന്റായും ആന്റോ ജോസഫിനെ സെക്രട്ടറിയായും തിരഞ്ഞെടുത്തു. ബി. രാകേഷ് ആണ് ട്രഷറർ‍. 21 സീറ്റിൽ‍ 20 സീറ്റും നേടിയാണ് ഈ പാനലിന്റെ വിജയം.വിനയനും ശശി അയ്യഞ്ചിറയും മമ്മി സെഞ്ച്വറിയും നേതൃത്വം നൽ‍കുന്ന പാനലിൽ‍ നിന്ന് ലിസ്റ്റിൻ‍ സ്റ്റീഫൻ‍ മാത്രമാണ് ജയിച്ചത്.ആറ് വർ‍ഷത്തിന് ശേഷമാണ് അസോസിയേഷന്‍ തെരഞ്ഞെടുപ്പിലൂടെ ഭാരവാഹികളെ തിരഞ്ഞെടുക്കുന്നത്. മൾ‍ട്ടി പ്ലൈ വോട്ടുമായി ബന്ധപ്പെട്ട കോടതിയിൽ‍ കൊടുത്ത കേസ് കാരണമാണ് ആറുവർ‍ഷമായി ഇലക്ഷന്‍ നടക്കാതിരുന്നത്.

കല്ലിയൂർ‍ ശശി, ലിസ്റ്റിൻ‍ സ്റ്റീഫൻ എന്നിവരാണ് പുതിയ വൈസ് പ്രസിഡന്റുമാർ‍. കൃഷ്ണകുമാർ‍, എം.എം ഹംസ എന്നിവർ‍ ജോ. സെക്രട്ടറിമാരായും തിരഞ്ഞെടുക്കപ്പെട്ടു. മുൻ‍ പ്രസിഡന്റ് ജി. സുരേഷ്‌കുമാർ‍ എക്സിക്യുട്ടീവ് കമ്മിറ്റിയിലുണ്ട്.

സിയാദ് കോക്കർ‍, വി.ബി.കെ മേനോൻ‍, എസ്.എസ്.ടി സുബ്രഹ്മണ്യം, ഔസേപ്പച്ചൻ‍, കെ.എ ജലീൽ‍, ആൽ‍വിന്‍ ആന്റണി, ജോണി തോമസ്, എൻ‍.പി സുബൈർ‍, അനിൽ‍ തോമസ്, ആനന്ദ് കുമാർ‍, ഖാദർ‍ ഹസൻ, സന്ദീപ് സേനൻ‍, സജിത് കുമാർ‍ എന്നിവരാണ് എക്സിക്യുട്ടീവ് കമ്മിറ്റിയിലേക്ക് തിരഞ്ഞെടുക്കപ്പെട്ട മറ്റുള്ളവർ‍.

You might also like

  • Lulu Exchange
  • Straight Forward

Most Viewed