ആസിഫ് അലിയുടെ മകൻ‍ സിനിമയിലേക്ക്


കൊച്ചി: ആസിഫ് അലിയുടെ മകൻ ആദം അലി സിനിമയിലേക്ക്. ആസിഫ് അലി നായകനാകുന്ന ‘അണ്ടർ‍ വേൾ‍ഡാണ് ആദമിന്റെ അരങ്ങേറ്റ ചിത്രം. ഇരുവരും ഒന്നിച്ചുള്ള ചിത്രത്തിന്റെ പോസ്റ്റർ‍ അണിയറ പ്രവർ‍ത്തകർ പുറത്തുവിട്ടു. രണ്ടു മക്കളുള്ള ആസിഫ് അലിയുടെ മൂത്ത മകനാണ് ആദം.

2017−ൽ‍ വന്ന ‘കാറ്റി’ന് ശേഷം വരുന്ന അരുൺ‍കുമാർ‍ അരവിന്ദ് ചിത്രമാണ് അണ്ടർ‍ വേൾ‍ഡ്. രണ്ട് വർ‍ഷത്തെ ഇടവേളക്ക് ശേഷം അരുൺകുമാർ‍ അരവിന്ദ് സംവിധാനം ചെയ്യുന്ന ചിത്രത്തിന്റെ തിരക്കഥ ഒരുക്കിയിരിക്കുന്നത് ഷിബിൻ ഫ്രാൻസിസ് ആണ്.

ആസിഫ് അലിയ്‌ക്കൊപ്പം ഫർ‍ഹാൻ ഫാസിൽ‍, മുകേഷ്, ലാൽ‍ ജൂനിയർ‍ തുടങ്ങിയവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. അലക്‌സ് ജെ പുളിയ്ക്കലാണ് ഛായാഗ്രഹണം. യക്‌സാൻ‍ ഗാരി പെരേരയും നേഹ നായരും ചേർ‍ന്ന് സംഗീതം. നിർ‍മ്മാണം ഡി14 എന്റർ‍ടെയ്ന്‍മെന്റ്‌സ്. വിതരണം ഫ്രൈഡേ ഫിലിം ഹൗസ്.

You might also like

  • Lulu Exchange
  • Straight Forward

Most Viewed