ഉദയനിധി സ്റ്റാലിൻ ഇനി ഡി.എം.കെ.യുടെ യുവജന വിഭാഗം ജനറൽ‍ സെക്രട്ടറി


ചെന്നൈ: ഡി.എം.കെ യുവജന വിഭാഗം ജനറൽ‍ സെക്രട്ടറിയായി പാർ‍ട്ടി അദ്ധ്യക്ഷൻ എം.കെ സ്റ്റാലിന്റെ മകനും നടനുമായ ഉദയനിധി സ്റ്റാലിനെ നിയമിച്ചു. 

കഴിഞ്ഞ രണ്ടുവർ‍ഷമായി ഡി.എം.കെയുടെ പ്രവർ‍ത്തനങ്ങളിലും തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിലും ഉദയനിധി സജീവമായിരുന്നു. നിലവിൽ‍ കരുണാനിധി കുടുംബത്തിന്റെ കീഴിലുള്ള മുരശൊലി ട്രസ്റ്റിന്റെ മാനേജിംഗ്് ഡയറക്ടറാണ് ഉദയനിധി. പാർ‍ട്ടിയുടെ മുഖപത്രമായ മുരശൊലിയുടെ നടത്തിപ്പിലും പ്രധാന പങ്കുവഹിക്കുന്നുണ്ട്.

പിതാവായ എം.കെ സ്റ്റാലിൻ 35 വർ‍ഷത്തോളം അലങ്കരിച്ചിരുന്ന പദവിയിലേക്കാണ് മകനായ ഉദയനിധി സ്റ്റാലിനും ഇപ്പോൾ‍ എത്തുന്നത്. ഉദയനിധി പാർ‍ട്ടിയുടെ തലപ്പത്തേക്ക് എത്തുന്നതോടെ കൂടുതൽ‍ യുവാക്കളെ പാർ‍ട്ടിയിലേക്ക് ആകർ‍ഷിക്കാനാകുമെന്നാണ് ഡി.എം.കെ. നേതാക്കളുടെ കണക്കുകൂട്ടൽ.

You might also like

  • Lulu Exchange
  • Straight Forward

Most Viewed